മെസിയും നെയ്മറുമായി അടുത്ത ബന്ധം; താരത്തെ പി.എസ്.ജിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കാതെ മാനേജ്‌മെന്റ്
football news
മെസിയും നെയ്മറുമായി അടുത്ത ബന്ധം; താരത്തെ പി.എസ്.ജിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കാതെ മാനേജ്‌മെന്റ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th August 2022, 6:22 pm

പി.എസ്.ജിയുടെ താരമായ ലിയാന്‍ഡ്രോ പരേഡസിനെ ഈ ആഴ്ച ടീമില്‍ നിന്നും വിട്ടുനല്‍കാനുള്ള പ്ലാനുണ്ടായിരുന്നു. എന്നാല്‍ ടീമില്‍ അതുകാരണം ഉണ്ടാകുന്ന പ്രതിസന്ധികള്‍ അലോചിച്ച് ഉള്‍വലിഞ്ഞ് നില്‍ക്കുകയാണ് പി.എസ്.ജി.

നാപോളി താരമായ ഫാബിന്‍ റൂയിസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന പി.എസ്.ജിയുടെ നിരയില്‍ പരേഡസിന്റെ പ്രാധാന്യം കുറയും. റിപ്പോര്‍ട്ടുകളനുസരിച്ച് പ്രധാന ടീമില്‍ നിന്നും പരേഡസിനെ ഒഴിവാക്കിയേക്കും. റിസര്‍വ് ടീമിനൊപ്പം അദ്ദേഹത്തെ പരിശീലനത്തിന് അയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടീമിന്റെ ഡ്രസിങ് റൂമില്‍ ഒരുപാട് സ്വാധീനമുള്ള താരങ്ങളിലൊരാളാണ് പരേഡസ്. സൂപ്പര്‍താരങ്ങളായ മെസിയുമായും നെയ്മറുമായും വളരെ ആഴത്തിലുള്ള സൗഹൃദമുള്ള താരമാണ് അദ്ദേഹം. അര്‍ജന്റീനയില്‍ മെസിയുടെ ടീം മേറ്റും കൂടിയാണ് പരേഡസ്.

2019ല്‍ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിന്നുമാണ് പരേഡസ് പി.എസ്.ജിയിലെത്തിയത്. ഇത്തവണ പി.എസ്.ജിയില്‍ നിന്നും യുവന്റസിലേക്ക് മാറാന്‍ ഒരുങ്ങുകയാണ് അദ്ദേഹം. എന്നാല്‍ പി.എസ്.ജിയുമായി അത്രയേറെ ബന്ധമുള്ള പരേഡസിനെ ടീമില്‍ നിന്നും ഒഴിവാക്കുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല.

പി.എസ്.ജിക്കായി 115 മത്സരത്തില്‍ കളത്തിലിറങ്ങിയ പരേഡസ് നാല് ഗോളുകളും പത്ത് അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2024 ജൂണ്‍ വരെയാണ് അദ്ദേഹത്തിന്റെ പി.എസ്.ജിയുമായുള്ള കരാര്‍.

Content Highlights: Paredes has a Strong bond with Lionel Messi and Neymar