Administrator
Administrator
മലാളഭാഷ അമൂല്യം: സി. രാധാകൃഷ്ണന്‍
Administrator
Monday 6th June 2011 8:53pm

c-radhakrishnanഷാര്‍ജ: മലയാള ഭാഷ അമൂല്യമാണെന്നും ഇക്കാര്യം മലയാളികള്‍ തന്നെയാണ് മറക്കുന്നതെന്നും പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. മലയാളത്തെ അവമതിക്കുന്നതിലൂടെ തന്റെ സംസ്‌കൃതി തന്നെയാണ് നശിപ്പിക്കുന്നതെന്ന് മലയാളി മനസിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പാറപ്പുറത്ത് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ ലിപി തയ്യാറാക്കുമ്പോള്‍ തുഞ്ചത്ത് എഴുത്തച്ഛന്‍ വളരെ കൃത്യത പാലിച്ചത് നമ്മുടെ ഭാഷയ്ക്ക് കരുത്തായി. മലയാളം പഠിച്ച ഏതൊരാള്‍ക്കും ലോകത്തെ മറ്റേതൊരു ഭാഷയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് ഈ ഭാഷയുടെ ഉച്ചാരണ രീതിയുടെ പ്രത്യേകത കൊണ്ടാണ്. ഇത് നാം വിസ്മരിച്ചുകൂടെന്നും സി.രാധാകൃഷ്ണന്‍ പറഞ്ഞു.

പോള്‍ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാര്‍ക്ക് വേണ്ടി നടത്തിയ ചെറുകഥാ മത്സരത്തിലെ വിജയി അനൂപ് കുമ്പനാടിന് പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചു. റോജിന്‍ പൈനുംമൂട്, സുനില്‍ പാറപ്പുറത്ത്, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, ജയന്‍ തോമസ്, ബി.ശശികുമാര്‍, ഫിലിപ്പ് തോമസ്, അനൂപ് കുമ്പനാട്, മിനി മാത്യു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. സലീം അയ്യനേത്ത്, ഷാജി ഹനീഫ്, തോമസ് പി.തോമസ്, വിജു വി.നായര്‍, ജിനു വെണ്ണിക്കുളം, ജിസ് ജോര്‍ജ്, മേഴ്‌സി പാറപ്പുറത്ത നേതൃത്വം നല്‍കി.

Advertisement