ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Jammu Kashmir
‘പപ്പാ, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ’; പൊട്ടിക്കരഞ്ഞ് പുല്‍വാമയില്‍ കൊല്ലപ്പെട്ട പൊലീസുകാരന്റെ മകന്‍
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 5:59pm

ന്യൂദല്‍ഹി: പെരുന്നാളിന് വീട്ടിലെത്താമെന്ന് പറഞ്ഞ പിതാവിനെ കാത്തിരുന്ന മകന്റെ മുന്നിലേക്കെത്തിയത് പിതാവിന്റെ ജീവനറ്റ ശരീരമായിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു ഗുലാം ഹസന്‍ വാഗയ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍. ഗുലാം റസൂല്‍ ലോണ്‍ എന്ന മറ്റൊരു പൊലീസുകാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

‘എന്തിനാണ് പറ്റിച്ചത് പപ്പാ, എന്തിനാണ് ഞങ്ങളെ വിട്ട് പോയത്, പെരുന്നാളിന് വീട്ടിലെത്താമെന്ന് വാക്ക് തന്നതല്ലേ…’ – സംസ്‌കാരച്ചടങ്ങിനിടെ വാഗയ്‌യുടെ മകന്‍ കരഞ്ഞ് കൊണ്ട് പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

റാഫിയബാദിലെ ബാരമുല്ലയില്‍ നിന്നുള്ള വാഗയ്ക്ക് ഭാര്യയും മൂന്ന് കുട്ടികളുണ്ട്.


Read | കാറിനു സൈഡ് കൊടുത്തില്ല; ഗണേഷ്‌കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി


 

വാഗയ്‌ക്കൊപ്പം കൊല്ലപ്പെട്ട ലോണും പെരുന്നാളിന് വീട്ടിലെത്താനാണ് തീരുമാനിച്ചിരുന്നത്. ‘അദ്ദേഹം എന്നെ കഴിഞ്ഞ വൈകുന്നേരം വിളിച്ചിരുന്നു. കുട്ടികളെ റെഡിയാക്കി നിര്‍ത്താനും ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ടു പോവും.’ – ലോണിന്റെ സഹോദരന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു.

ഇരുവരുടെയും സംസ്‌കാര ചടങ്ങിന് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ആയിരങ്ങളാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടത്. 10 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജില്ലാ കോടതി സമുച്ചയത്തിന് സംരക്ഷണമൊരുക്കുന്ന പൊലീസ് ചെക്ക് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത ഭീകരരെ നേരിട്ടാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഇവിടെ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കവര്‍ന്നു.


Read | 28 അസംബ്ലി സീറ്റില്‍ 15 ഉം കോണ്‍ഗ്രസിന്; ജയനഗര്‍ വിജയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അഭിനന്ദിച്ച് ഉപമുഖ്യന്ത്രി


 

റമദാന്‍ പ്രമാണിച്ച് കാശ്മീരില്‍ ആഭ്യന്തര മന്ത്രാലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ 20 ദിവസങ്ങള്‍ക്കിടെ സുരക്ഷാ സേനയ്ക്ക് നേരെ 44 തവണ ആക്രമണമുണ്ടായിട്ടുണ്ട്.
നാല് ജവാന്മാര്‍ കൊല്ലപ്പെടുകയും മുപ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Advertisement