എഡിറ്റര്‍
എഡിറ്റര്‍
സീപ്ലെയിന്‍ പദ്ധതിയെ സര്‍ക്കാര്‍ നിസ്സാരമായി കാണുന്നു: സി.പി.ഐ
എഡിറ്റര്‍
Monday 10th June 2013 12:45am

pannyan1

ആലപ്പുഴ: സീപ്ലെയിന്‍ പദ്ധതിയെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പദ്ധതി ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ആയിരക്കണക്കിന് കക്കാ മത്സ്യതൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പദ്ധതിയെ സി.പി.ഐ എതിര്‍ക്കും. പദ്ധതിക്കെതിരെ നടക്കുന്ന സമരത്തെ സി.പി.ഐ പിന്തുണക്കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സീപ്ലെയില്‍ പദ്ധതിക്കുവേണ്ടി പുന്നമടക്കായലില്‍ തയ്യാറാക്കിയ ലാന്റിംഗ്‌യാഡ് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖജനാവില്‍ നിന്നും 25 കോടി രൂപ മുതലാളിമാര്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ല.

Ads By Google

മനുഷ്യരെ കുരുതികൊടുക്കുന്ന ഈ പദ്ധതിക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

പദ്ധതിയെക്കുറിച്ച് നേരത്തെ തന്നെ ചര്‍ച്ച നടത്തുവാന്‍ സര്‍ക്കാര്‍ തയാറാകണമായിരുന്നു. പൊതു  തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും പ്രദേശവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement