എഡിറ്റര്‍
എഡിറ്റര്‍
ത്രില്ലര്‍ പാണ്ഡെ! ; ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെ ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
എഡിറ്റര്‍
Monday 17th April 2017 7:51pm

ന്യൂദല്‍ഹി: ആവേശം അവസാന നിമിഷം വരെ അലയടിച്ച മത്സരത്തില്‍ ഡെല്‍ഹിയെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. വെടിക്കെട്ട് ബാറ്റിംഗുമായി മനീഷ് പാണ്ഡെയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 70 റണ്‍സെടുത്ത പാണ്ഡെയാണ് ടീമിനായി വിജയ സ്‌കോര്‍ എടുത്തതും. ഒരുഘട്ടത്തില്‍ പരാജയം മണത്ത കൊല്‍ക്കത്തയെ മനീഷ് വിജയത്തിലേക്ക് കൈപിടിച്ച് കയറ്റുകയായരുന്നു. നാല് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

ഡല്‍ഹി ഡയര്‍ ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 169 റണ്‍സായിരുന്നു വിജയലക്ഷ്യം. 25 പന്തില്‍ 39 റണ്‍സ് നേടിയ സഞ്ജു വി സാംസണിന്റെയും 16 പന്തില്‍ 38 റണ്‍സ് അടിച്ചുകൂട്ടിയ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിക്ക് തുടക്കത്തില്‍ ലഭിച്ച മേല്‍ക്കൈ നിലനിര്‍ത്താനായില്ല. ആദ്യ വിക്കറ്റില്‍ സഞ്ജുവും ബില്ലിംഗ്‌സും ചേര്‍ന്ന് 53 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. എന്നാല്‍ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഡല്‍ഹിയെ പ്രതിരോധത്തിലാക്കി.


Also Read: ‘നിങ്ങളുടെ മകള്‍ക്ക് 18 വയസുകഴിഞ്ഞില്ലേ, നല്ല ആരോഗ്യവുമുണ്ട്, അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും’: അപമാനിക്കാന്‍ ശ്രമിച്ച സംവിധായകന് സുരഭി നല്‍കിയ ചുട്ട മറുപടി


മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത പതര്‍ച്ചയോടെയാണ് തുടങ്ങിയത്. ആദ്യ നാല് ഓവറില്‍ 32 റണ്‍സ് നേടുന്നതിനിടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മനീഷ് പാണ്ഡെ, യൂസഫ് പത്താന്‍ സഖ്യമാണ് കൊല്‍ക്കത്തയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

Advertisement