എഡിറ്റര്‍
എഡിറ്റര്‍
‘ബി.ജെ.പി യോഗി ആദിത്യനാഥിനെ ഉപയോഗിക്കുന്നതും ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരുപോലെ’ കോടിയേരി ബാലകൃഷ്ണന്‍
എഡിറ്റര്‍
Friday 7th April 2017 1:23pm

കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ ബി.ജെ.പി ഉപയോഗിക്കുന്നതും മുസ്‌ലിം ലീഗ് പാണക്കാട് തങ്ങളെ ഉപയോഗിക്കുന്നതും ഒരു പോലെയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മീഡിയവണ്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.

ക്ഷേത്രത്തിലെ പൂജാരിയായിരുന്ന യോഗി ആദിത്യനാഥിനെ ഉപയോഗിച്ച് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വര്‍ഗീയത വളര്‍ത്തുകയാണ്. നിരവധി പളളികളില്‍ ഖാദിയായ പാണക്കാട് തങ്ങളെ നേതാവാക്കി മുസ്‌ലിം ലീഗ് വളര്‍ത്തുന്ന രാഷ്ട്രീയവും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിക്കെതിരെ നിന്ന സന്ദര്‍ഭങ്ങളിലൊന്നും സി.പി.ഐ.എം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ലെന്നും കോടിയേരി പറഞ്ഞു. മൂന്നാര്‍ കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ വി.എസ് അച്യുതാനന്ദന്‍ വ്യത്യസ്ത്യ അഭിപ്രായം പറയുന്നത് മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച എല്ലാ ന്യൂനപക്ഷ സംഘടനകളും മലപ്പുറം ഉപതെരഞ്ഞെടുപ്പിലും തങ്ങളുടെ കൂടെയുണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി.

Advertisement