എഡിറ്റര്‍
എഡിറ്റര്‍
പാമോലിന്‍ കേസില്‍ വി.എസ് നല്‍കിയ ഹരജി തള്ളി
എഡിറ്റര്‍
Tuesday 25th June 2013 10:42am

line1992ലെ പാമോലിന്‍ ഇറക്കുമതി കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവില്ല എന്ന വിജിലന്‍സിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ വി.എസ്. അച്യുതാനന്ദനും ഐ.എ.എസ് ഓഫിസറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

line

 

ummen-chandi-laugh

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹരജി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയ്‌ക്കെതിരെയായിരുന്നു ഹരജി.

എസ്.എസ് സതീഷ് ചന്ദ്രന്റെ ബെഞ്ചാണ് ഹരജി തള്ളിയത്. വിജിലന്‍സ് കോടതി നടപടിയില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി.

Ads By Google

1992ലെ പാമോലിന്‍ ഇറക്കുമതി കേസില്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ തെളിവില്ല എന്ന വിജിലന്‍സിന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തെ വി.എസ്. അച്യുതാനന്ദനും ഐ.എ.എസ് ഓഫിസറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനവും തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി കോടതി തള്ളിയിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് വി.എസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് സംഘം നല്‍കിയ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.

കരുണാകരന്‍ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് ഖജനാവിന് നഷ്ടം വരുത്തിയ പാമോലിന്‍ കേരളത്തിലേക്ക് ഇറക്കുമതി ചെയ്തത് എന്നായിരുന്നു വി.എസിന്റെ വാദം.

ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കോടതി സ്വീകരിക്കുകയാണെങ്കില്‍ കേസിലെ എല്ലാ പ്രതികളും രക്ഷപ്പെടുന്നതിനുള്ള സാഹചര്യമുണ്ടാവും.

അതുകൊണ്ട് ഈ റിപ്പോര്‍ട്ട് തള്ളി പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു വി.എസിന്റെ ആവശ്യം.

പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം മന്ത്രിസഭയെടുത്ത നയപരമായ തീരുമാനമായിരുന്നെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കേസിലെ പ്രധാനപ്രതികളിലൊരാളായ കെ. കരുണാകരന്‍ കേസിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

ഈ ഘട്ടങ്ങളിലൊന്നും പാമോലിന്‍ ഇറക്കുമതി ചെയ്തത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് വി.എസ് ഹരജിയില്‍ പറയുന്നു.

1991 ലെ യു.ഡി.എഫ് ഭരണകാലത്ത് പാമോലിന്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേട് നടന്നിരുന്നു. 1993 ലെ സി.എ.ജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 15000 മെട്രിക് ടണ്‍ പാമോയില്‍ സിംഗപ്പൂരില്‍നിന്ന് ഇറക്കുമതി ചെയ്തതില്‍ ഖജനാവിന് 2.32 കോടിയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് കേസ്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ഒന്നാം പ്രതിയായ കേസില്‍ ആകെ എട്ട് പ്രതികളാണ് ഉണ്ടായിരുന്നത്.  1996 ല്‍ ഇ.കെ. നയനാര്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു പാമോയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement