'പള്ളിവാള് ഭദ്രവട്ടകം കൈയിലേന്തും തമ്പുരാട്ടി'; മലയാളികളുടെ സ്വന്തം ഗാനത്തിനൊപ്പം ജീം വര്‍ക്ക് ഔട്ടുമായി ജഡേജ; വീഡിയോ
Cricket
'പള്ളിവാള് ഭദ്രവട്ടകം കൈയിലേന്തും തമ്പുരാട്ടി'; മലയാളികളുടെ സ്വന്തം ഗാനത്തിനൊപ്പം ജീം വര്‍ക്ക് ഔട്ടുമായി ജഡേജ; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd August 2020, 11:07 pm

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മിന്നുന്ന താരമാണ് രവീന്ദ്ര ജഡേജ. യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായുള്ള ഒരുക്കത്തിലാണ് താരം. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയാണ് ജഡേജ കളത്തിലറങ്ങുന്നത്.

ഇപ്പോഴിതാ ജഡേജ പങ്കുവെച്ച ഒരു വീഡിയോ മലയാളികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മലയാളികളുടെ സ്വന്തം ‘പള്ളിവാള് ഭദ്രവട്ടകം…’ എന്ന ഗാനം കേട്ട് കൊണ്ട് ജഡേജയുടെ ജിം വര്‍ക്ക് ഔട്ട് ആണ് ഇപ്പോള്‍ വൈറലാവുന്നത്.

‘പള്ളിവാള് ഭദ്രവട്ടകം കൈയിലേന്തും തമ്പുരാട്ടി’ എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനാണ് ജഡേജ പ്ലേ ചെയ്തിരിക്കുന്നത്. സജീവ് തോമസ് സംവിധാനം ചെയത് ഈ ഗാനത്തിന്റെ വീഡിയോ ഇതിനോടകം 70 ലക്ഷം ആളുകള്‍ കണിട്ടുണ്ട്.

സയനോരയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജഡേജയുടെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. കമന്റ് ബോക്‌സിലടക്കം മലയാളികളുടെ കമന്റുകള്‍ കൊണ്ട് നിറയുകയാണ്.

നിലവില്‍ ഐ.പി.എല്ലിന് എത്തിയ ടീം അംഗങ്ങള്‍ യു.എ.ഇയില്‍ ക്വാറന്റൈനിലാണ്. സെപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഈ വര്‍ഷത്തെ ഐ.പി.എല്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Jadeja with Gym Workout with Malayalees’ own song; Video