എഡിറ്റര്‍
എഡിറ്റര്‍
പാലക്കാട് ഐ.ഐ.ടിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കാനായി ആയിരംകോടിയുടെ ധനസഹായം
എഡിറ്റര്‍
Friday 27th October 2017 11:08pm

ന്യൂദല്‍ഹി: രാജ്യത്ത് പുതിയതായി ആരംഭിച്ച ആറ് ഐ.ഐ.ടികള്‍ക്ക് സ്വന്തമായി സ്ഥിരം കെട്ടിടം നിര്‍മിക്കുന്നതിനായി 7002.42 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവദേക്കറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഇതിലൂടെ പാലക്കാട് മാത്രം ആയിരം കോടിയോളം രൂപ ലഭിക്കും രണ്ട് ഘട്ടമായാണ് പാലക്കാടിന് തുക അനുവദിക്കുക. ആദ്യ ഘട്ടം ലഭിക്കുന്ന 1000 കോടിക്ക് പുറമെ രണ്ടാം ഘട്ടമായി 2021ല്‍ 2000 കോടി രൂപയും പാലക്കാടിന് ന്ല്‍കും.

2014 ജൂലായ് 10ന് പ്രഖ്യാപിച്ച അഞ്ച് ഐ.ഐ.ടികളില്‍ ആദ്യം പ്രവര്‍ത്തനമാരംഭിച്ചത് പാലക്കാട് ആയിരുന്നു്. 2015 ആഗസ്റ്റ് മൂന്നിന് വാളയാറിലെ അഹല്യ ക്യാമ്പസിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 500 ഏക്കര്‍ സ്ഥലമാണ് കാമ്പസിനായി കണ്ടെത്തിയിട്ടുള്ളത്.

ആദ്യ ബാച്ചില്‍ 12 മലയാളികള്‍ ഉള്‍പ്പെടെ 117 വിദ്യാര്‍ഥികളാണ് പാലക്കാട് ഐഐടിയിലെ ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. പത്ത് അധ്യാപകരേയും തുടക്കത്തില്‍ ഉണ്ടായിരുന്നു.

Advertisement