ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കും: പ്രവചിച്ച് മുൻതാരം
Cricket
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കും: പ്രവചിച്ച് മുൻതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 1:47 pm

ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തും വീറും വാശിയും സമ്മാനിക്കുന്ന പോരാട്ടമായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരം. എല്ലാ ക്രിക്കറ്റ്‌ ആരാധകരും ഈ ലോകകപ്പിൽ ഉറ്റു നോക്കുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആവേശകരമായ പോരാട്ടമായിരിക്കും.

ഈ ആവേശകരമായ മത്സരത്തിൽ ഏത് ടീം ജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മൈക്കൽ ആർത്തട്ടൻ.

ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കുമെന്നാണ് ആർത്തട്ടൺ പ്രവചിച്ചത്.

ഈ ലോകകപ്പിൽ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ അൺബീറ്റൻ റൺ അവസാനിക്കുമെന്നും ഇരു ടീമുകളും ഈ ലോകകപ്പിന്റെ ഫൈനലിലോ സെമിഫൈനലിലോ മുഖാമുഖം വന്നില്ലെങ്കിൽ ഒക്ടോബർ 14ന് നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഈ ലോകകപ്പിലെ ഏറ്റവും മികച്ച മത്സരമായിരിക്കുമെന്നുമാണ് ആർത്തട്ടൻ പറഞ്ഞത്.

‘ഈ ലോകകപ്പിലെ എന്റെ ധീരമായ പ്രവചനമാണിത്. ഏകദിന ലോകകപ്പിൽ ആദ്യമായി പാകിസ്ഥാൻ ഇന്ത്യയെ തോൽപ്പിക്കും. ഇതുവരെ ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഏഴെണ്ണത്തിലും ഇന്ത്യയാണ് വിജയിച്ചത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഒരു വിജയം പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച മത്സരം ആയിരിക്കും ഇത്. ഇന്ത്യയും പാകിസ്ഥാനും വീണ്ടും സെമിഫൈനലിലോ ഫൈനലിലോ കണ്ടുമുട്ടാൻ സാധ്യതകൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ ആ സമയത്ത് സ്റ്റേഡിയത്തിൽ എത്രത്തോളം ആരാധകർ ഉണ്ടാവുമെന്ന് എനിക്ക് പറയാൻ സാധിക്കില്ല,’ ആർത്തട്ടൺ സ്കൈ സ്പോർട്സിനോട് പറഞ്ഞു.

ഐ.സി.സി ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ഏഴുതവണയാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയിട്ടുള്ളത്. അതിൽ ഒറ്റ മത്സരത്തിൽ പോലും ഇന്ത്യക്കെതിരെ പാക് ടീമിന് ജയിക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 18 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.

കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ആദ്യം മത്സരം മഴ മൂലം ഉപേക്ഷിക്കുകയും പിന്നീട് സൂപ്പർ ഫോറിൽ നടന്ന മത്സരത്തിൽ 228 കൂറ്റൻ വിജയവും ഇന്ത്യ സ്വന്തമാക്കി.

ഒക്ടോബർ 14ന് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ പാക് പോരാട്ടം.

Content Highlight: Pakisthan will beat india in worldcup predicts the former player.