വാര്‍ണര്‍ക്ക് സെഞ്ച്വറി, ആമിറിന് അഞ്ച് വിക്കറ്റ്; ഓസ്‌ട്രേലിയ 307 ന് പുറത്ത്
ICC WORLD CUP 2019
വാര്‍ണര്‍ക്ക് സെഞ്ച്വറി, ആമിറിന് അഞ്ച് വിക്കറ്റ്; ഓസ്‌ട്രേലിയ 307 ന് പുറത്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th June 2019, 6:58 pm

ടോണ്ടന്‍: ലോകകപ്പില്‍ പാകിസ്താനെതിരെ ഓസ്‌ട്രേലിയയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസ് ഒരോവര്‍ ബാക്കി നില്‍ക്കെ 307 റണ്‍സിന് പുറത്തായി.

ഓസീസ് ബാറ്റിംഗ് നിരയില്‍ ഓപ്പണര്‍മാര്‍ തിളങ്ങിയപ്പോള്‍ പാകിസ്താനായി മുഹമ്മദ് ആമിര്‍ അഞ്ച് വിക്കറ്റ് നേടി. സെഞ്ച്വറി നേടിയ വാര്‍ണറും 82 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചും കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് നല്‍കിയത്.

എന്നാല്‍ പിന്നാലെയെത്തിയവര്‍ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും ഇന്നിംഗ്‌സ് പടുത്തുയര്‍ത്താന്‍ കഴിയാത്തതാണ് ഓസീസ് ഔള്‍ ഔട്ടാകാന്‍ കാരണം.

ഷോണ്‍ മാര്‍ഷ് 23 റണ്‍സും മാക്‌സ് വെല്ലും അലക്‌സ് കാരിയും 20 റണ്‍സ് വീതവുമെടുത്ത് പുറത്തായി. വാലറ്റത്ത് ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.

പത്തോവറില്‍ 2 മെയ്ഡനടക്കം 30 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആമിര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.

WATCH THIS VIDEO:\