എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാനും ഇസ്‌ലാമിനും ചീത്തപ്പേരുണ്ടാക്കിയത് പാകിസ്ഥാന്‍ തന്നെയാണ്: മലാല യൂസഫ്‌സായ്
എഡിറ്റര്‍
Saturday 15th April 2017 3:12pm

ന്യൂദല്‍ഹി: പാകിസ്ഥാനും ഇസ്‌ലാമിനും ചീത്തപ്പേരുണ്ടാക്കുന്നത് പാകിസ്ഥാന്‍ തന്നെയാണെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായി. മതനിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവം സൂചിപ്പിച്ചുകൊണ്ടാണ് മലാലയുടെ പരാമര്‍ശം.

ലോകത്തിനുമുമ്പില്‍ പാകിസ്ഥാനുള്ള മോശം ഇമേജിന് പാകിസ്ഥാനെ തന്നെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും മലാല വീഡിയോ സന്ദേശത്തില്‍ പറയുന്നു.

‘ ഇസ്‌ലാമോഫോബിയയെക്കുറിച്ചും നമ്മുടെ മതത്തെയും രാജ്യത്തെയും ആളുകള്‍ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ചും നമ്മള്‍ സംസാരിക്കാറുണ്ട്. നമ്മുടെ രാജ്യത്തിനോ മതത്തിനോ ചീത്തപ്പേരു നല്‍കുന്നത് മറ്റാരുമല്ല. നമ്മള്‍ തന്നെയാണ് അത് ചെയ്യുന്നത്. അതിന് നമ്മള്‍ ധാരാളം മതി.’ മലാല വിമര്‍ശിക്കുന്നു.


Must Read: ‘മണിക് സര്‍ക്കാര്‍ സി.പി.ഐ.എമ്മിന് കുത്തിയാലും വോട്ട് താമരയ്ക്ക് വീഴും’ ത്രിപുരയില്‍ വോട്ടിങ് മെഷീന്‍ അട്ടിമറി നടത്തുമെന്ന് ബി.ജെ.പി പ്രസിഡന്റിന്റെ വെല്ലുവിളി


വ്യാഴാഴ്ചയാണ് പാകിസ്ഥാനില്‍ 23കാരനായ മാഷാല്‍ ഖാന്‍ എന്ന ജേണലിസം വിദ്യാര്‍ഥിയെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തുന്നത്. ഫേസ്ബുക്കില്‍ മതനിന്ദാപരമായ വാക്കുകള്‍ പോസ്റ്റു ചെയ്തു എന്നായിരുന്നു ആരോപണം.

പട്ടാപ്പകല്‍ ഈ കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജനക്കൂട്ടം മൃതശരീരം ചവിട്ടിയൊതുക്കുകയും പിന്നീട് അത് ചിത്രീകരിച്ചശേഷം മടികൊണ്ട് അടിക്കുകയും ചെയ്തിരുന്നു.

കൊല്ലപ്പെട്ട കുട്ടിയുടെ പിതാവുമായി താന്‍ സംസാരിച്ചെന്നും മലാല പറഞ്ഞു.

Advertisement