പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു
World News
പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 7:31 pm

ഇസ്ലാമാബാദ്: പാകിസ്താനില്‍ നാല് വനിതാ സന്നദ്ധപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ വസീറിസ്താനിലാണ് സംഭവം.

തിങ്കളാഴ്ചയാണ് വനിതാ സന്നദ്ധപ്രവര്‍ത്തകരെ ഒരു സംഘം വെടിവെച്ച് കൊന്നത്. വസീറിസ്താനിലെ മിര്‍ അലി നഗരത്തിന് സമീപമുള്ള ഗ്രാമത്തിലാണ് ആക്രമണം നടന്നത്.

വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വാഹനത്തിന്റെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വെടിവെയ്പ്പില്‍ നാല് സ്ത്രീകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവര്‍ നാലുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഈ പ്രദേശം കേന്ദ്രീകരിച്ച് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് പൊലീസ് പറയുന്നു. സ്ത്രീകള്‍ സ്വതന്ത്രരായി സഞ്ചരിക്കുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതായും പൊലീസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Pakistani Female Aid Workers Shot Dead