[]പാക്കിസ്ഥാനിലെ പ്രമുഖ സിനിമാ താരമായ മീര 2004 ല്‍ പുറത്തിറങ്ങിയ നസര്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
മത്സരങ്ങളില്‍ വിശ്വാസമുണ്ടെന്നും ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുമായി മത്സരിക്കാന്‍ ആഗ്രഹമുണ്ടെന്നും മീര തുറന്ന് പറയുന്നു. []
ബോളിവുഡില്‍ എനിയ്ക്ക് ഇനിയും മികച്ച അവസരങ്ങള്‍ കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. ബോളിവുഡിലെ എ ലിസ്റ്റ് നായികമാരുമായി മത്സരിക്കണം. പ്രിയങ്ക ചോപ്രയോടൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്.
മത്സരത്തില്‍ എനിയ്ക്ക് വിശ്വാസവും താത്പര്യവുമുണ്ട്. ഒരാളുടെ ഉള്ളിലെ യഥാര്‍ത്ഥ കഴിവ് പുറത്തെടുക്കണമെങ്കില്‍ മത്സരം അനിവാര്യമാണ്- മീര പറയുന്നു.
സൈക്കോളജിക്കല്‍ ത്രില്ലറായ ബാദാസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിയിലാണ് ഇപ്പോള്‍ താരം. ചിത്രത്തിന്റെ തിരക്കഥയാണ് തന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതെന്നാണ് മീര പറയുന്നത്.
ഇത് ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ഇതിനുമുന്‍പ് ഇത്തരമൊരു സിനിമ ഞാന്‍ ചെയ്തിട്ടില്ല. ഞാന്‍ അന്വേഷിച്ചിരുന്ന ഒരു കഥാപാത്രമായിരുന്നു ഇതിലേക്ക്. ഭാഗ്യവശാല്‍ അത് എന്നെ തന്നെ തേടിയെത്തി- മീര പറയുന്നു.
ജൂലൈ 28 ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അജയ് യാദവ് ആണ്.