ഇന്ത്യയില്‍ പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരുമായി പാക്കിസ്ഥാന്‍ മികച്ച ബന്ധം ഉണ്ടാക്കും: ഇമ്രാന്‍ ഖാന്‍
World News
ഇന്ത്യയില്‍ പുതുതായി അധികാരത്തിലെത്തുന്ന സര്‍ക്കാരുമായി പാക്കിസ്ഥാന്‍ മികച്ച ബന്ധം ഉണ്ടാക്കും: ഇമ്രാന്‍ ഖാന്‍
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 10:34 am

ഇസ്‌ലാമാബാദ്: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇസ്‌ലാമാബാദും ദല്‍ഹിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുണ്ടായ അസ്വസ്ഥതകള്‍ ഇന്ത്യയിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. രാഷ്ട്രീയലാഭത്തിനായി ചിലര്‍ വിദ്വേഷപ്രചരണം അഴിച്ചുവിടുകയാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.


“പുറത്തു പോയില്ലെങ്കില്‍ പുറത്താക്കും”; സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം


ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും സമാധാനം പുലര്‍ത്താനുമുള്ള ആദ്യ ശ്രമം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകും. “” ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളുമായി പാക്കിസ്ഥാന്‍ മികച്ച ബന്ധം ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം അതുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ മാത്രമല്ല അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം തന്നെയാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. സമാധാനമുള്ള പാക്കിസ്ഥാനിലേ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാവുകയുള്ളൂവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യ പാക് അധീനകാശ്മീരായ ബാലാകോട്ടില്‍ നടത്തിയ വ്യോമാക്രമണം നടത്തിയതിന് ശേഷം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. പാക്കിസ്ഥാന്റെ മണ്ണില്‍ നിന്നും തീവ്രവാദത്തെ തുടച്ചുനീക്കാതെ പാക്കിസ്ഥാനുമായി യാതൊരു ചര്‍ച്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.