എഡിറ്റര്‍
എഡിറ്റര്‍
അതിര്‍ത്തിയില്‍ പാക് സേനയുടെ ആക്രമണം, ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Friday 7th June 2013 7:22pm

pak-attack

ന്യൂദല്‍ഹി: അതിര്‍ത്തിയിലെ സൗഹൃദം മറന്ന് പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക്കിസ്ഥാന്‍ സേന ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നടത്തിയ  വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെടുകയും, രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Ads By Google

കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികന്‍ സേനയിലെ സുബേദാര്‍ കൂടിയാണ്. അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യ-പാക്കിസ്ഥാന്‍ അതിര്‍ത്തിയായ പുഞ്ചിലെ മാന്‍ഡിയ മേഖലയിലാണ് പാക് സൈന്യം അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയത്.

പാക്കിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുണ്ടാകുന്ന ആദ്യ ആക്രമണമെന്ന പ്രത്യേകതയും ഇതിനുണ്ട്.

നേരത്തേ ഇന്ത്യന്‍ അതിര്‍ത്തി മേഖലയില്‍ 200 മീറ്ററോളം കടന്നുകയറി പാക് സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അവരുടെ മൃതശരീരം വികൃതമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ത്യയും, പാക്കിസ്ഥാനും തമ്മിലുള്ള സൗഹൃദത്തിന് മങ്ങലേല്‍ക്കുന്ന സാഹചര്യങ്ങള്‍ ഉടലെടുത്തിരുന്നു. അതിന് ശേഷമാണ് മറ്റൊരു ആക്രമണവുമായി പാക് സേന ഇന്ത്യന്‍ സൈന്യത്തിന് നേരെ  നടത്തിയത്.

ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.  സംഭവത്തെ കുറിച്ച് ഇന്ത്യ-പാക് നയതന്ത്ര ഉദ്യോഗസ്ഥരും തങ്ങളുടെ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല.

Advertisement