എഡിറ്റര്‍
എഡിറ്റര്‍
പാക് ജയിലില്‍ കഴിയുന്ന കുല്‍ഭുഷന്‍ യാദവിനെ കാണാന്‍ ഭാര്യയ്ക്ക് അനുമതി; തീരുമാനം മാനുഷിക പരിഗണന മൂലമെന്ന് പാകിസ്ഥാന്‍
എഡിറ്റര്‍
Friday 10th November 2017 8:28pm

ന്യൂദല്‍ഹി: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ സൈനികന്‍ കുല്‍ഭൂഷന്‍ യാദവിന് ഭാര്യയെ കാണാന്‍ അനുമതി. ചാരവൃത്തി ആരോപിച്ചായിരുന്നു പാക് കോടതി കുല്‍ഭൂഷനെതിരെ വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലും തമ്മിലുള്ള ബന്ധം വഷളായിരുന്നു. മാനുഷിക പരിഗണന പാലിച്ചാണ് കൂടിക്കാഴ്ച്ചയ്ക്ക് പാക് കോടതി അനുമതി നല്‍കിയത്.

പാകിസ്ഥാനില്‍ വച്ചു തന്നെയായിരിക്കും കൂടിക്കാഴ്ച്ചയെന്നും ഇതു സംബന്ധിച്ച് പാകിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് പാകിസ്ഥാന്‍ അറിയിപ്പ് നല്‍കിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.


Also Read: ‘അവന് സി.പി.ഐ.എമ്മുമായി യാതാരു ബന്ധവുമില്ല’; ഒ.കെ വാസുവിന്റെ മകന്‍ ബി.ജ.പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി സഹോദരി


അതേസമയം, വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. നേരത്തെ എപ്രില്‍ മാസത്തില്‍ തന്റെ മകനെ കാണണമെന്ന് കുല്‍ഭുഷന്റെ അമ്മ പാക് ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.

Advertisement