എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയെ ആശ്രയിക്കുന്നത് നിര്‍ത്തിയെന്ന് പാകിസ്ഥാന്‍
എഡിറ്റര്‍
Monday 9th October 2017 10:28pm

 

ഇസ്‌ലാമാബാദ്: സൈനികാവശ്യങ്ങള്‍ക്കായി ഇനി അമേരിക്കയെ ആശ്രയിക്കില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി. ഭീകരവാദികള്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തുന്ന പോരാട്ടം ലോകം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറബ് ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
‘ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊന്നു തുറക്കും. ആഗോളമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി കൈകോര്‍ക്കും.’

അമേരിക്കന്‍ യുദ്ധോപകരണങ്ങളാണ് പാക് സൈന്യം അധികവും ഉപയോഗിക്കുന്നത്. എന്നാല്‍ ചൈനീസ്, യൂറോപ്യന്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്.


Also Read: അലിഗഡ് ബനാറസ് യൂണിവേഴ്‌സിറ്റികളിലെ ‘മുസ്ലിം’, ‘ഹിന്ദു’ പേരുകള്‍ മാറ്റാന്‍ ഉദ്ദേശമില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍


റഷ്യന്‍ ഹെലിക്കോപ്റ്റര്‍ അടുത്തിടെ ആദ്യമായി പാക് സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നു. അതേസമയം പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നില്‍ ഇന്ത്യയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണ്. അത് അവര്‍ക്കിടയില്‍ മാത്രമുള്ള കാര്യമാണെന്നും പാകിസ്ഥാനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തദ്ദേശീയവും ആഗോളവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി സഹകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണ്. അഫ്ഗാനിസ്ഥാനില്‍ സമാധാനം നിലനില്‍ക്കാന്‍ മറ്റേത് രാജ്യത്തേക്കാളും ആഗ്രഹിക്കുന്നത് തങ്ങളാണെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisement