എഡിറ്റര്‍
എഡിറ്റര്‍
‘കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടുകിട്ടാന്‍ ഭീകരനെ കൈമാറാമെന്ന് പറഞ്ഞിട്ടില്ല’; പാകിസ്ഥാന്‍ പറഞ്ഞത് കള്ളമെന്ന് ഇന്ത്യ
എഡിറ്റര്‍
Friday 29th September 2017 10:39pm

 

ന്യൂദല്‍ഹി: പാക് ജയിലില്‍ക്കഴിയുന്ന മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ കള്ളം പറയുകയാണെന്ന് ഇന്ത്യ. 2014 ല്‍ പെഷവാറിലെ ആര്‍മി സ്‌കൂളില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരനെ കുല്‍ഭൂഷണ്‍ ജാദവുമായി വച്ചുമാറാന്‍ തയ്യാറാണെന്ന വാഗ്ദാനം ലഭിച്ചെന്നായിരുന്നു പാകിസ്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് റാവീഷ് കുമാര്‍ അറിയിച്ചു.

പാക് വിദേശകാര്യമന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫാണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. പെഷവാര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരന്‍ ഇപ്പോള്‍ അഫ്ഗാനിസ്താനിലെ ജയിലില്‍ ആണെന്നും ആസിഫ് പറഞ്ഞിരുന്നു. ന്യൂയോര്‍ക്കില്‍ ഏഷ്യാ സൊസൈറ്റിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.


Also Read: ‘ദേ ദിതാണ് ഡാന്‍സ്’; ജിമിക്കി കമ്മലിനു റഷ്യന്‍ സുന്ദരിമാരുടെ കിടിലന്‍ ഡാന്‍സ്; വീഡിയോ വൈറലാകുന്നു


എന്നാല്‍ പാകിസ്ഥാന്‍ കള്ളം പറയുകയാണെന്ന്് റാവിഷ് കുമാര്‍ പറഞ്ഞു. കാശ്മീരിലേതെന്ന് അവകാശപ്പെട്ട് യു.എന്‍ പൊതുസഭയില്‍ മാറ്റൊരു രാജ്യത്തിലെ ചിത്രം കാണിച്ചതുപോലെയാണിതെന്നും റാവിഷ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യക്കു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് മുന്‍നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കുല്‍ഭൂഷണിന്റെ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിട്ടുണ്ട്.

Advertisement