എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന സര്‍ക്കാറിന്റെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്ത് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍; മല്ലു സോള്‍ജിയേഴ്സിന്റെ തിരിച്ചടി കാത്ത് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Monday 21st August 2017 8:13pm

കൊച്ചി : കേരളത്തിനെ ഞെട്ടിച്ച് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍. സംസ്ഥാന സര്‍ക്കാറിന്റെ വെബ്സൈറ്റുകള്‍ക്ക് നേരെയാണ് പാക്കിസ്ഥാന്‍ ഹാക്കറുടെ സൈബര്‍ ആക്രമണം. സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഏഴ് സൈറ്റുകളാണ് ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നത്.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievments.kerala.gov.in roadsafety.kerala.gov.in , keralanews.gov.in ksebwb.kerala.gov.in. എന്നീ സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. പാക്ക് സൈബര്‍ അറ്റാക്കേഴ്സ്(പിഎസ്എ) എന്ന ഗ്രൂപ്പിലെ ഫൈസല്‍ അഫ്‌സല്‍ എന്നയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ലിങ്കുകള്‍ ഷെയര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.


Also Read: എം.എല്‍.എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ സര്‍ക്കാരിന് ജസ്റ്റിസ് ജയിംസ് കമ്മറ്റി ശുപാര്‍ശ


ഇതേ അക്കൗണ്ടില്‍ നിന്നും മുന്‍പും ആക്രമണങ്ങളുണ്ടായിട്ടുണ്ടെന്ന ഐടി മിഷന്‍ സ്ഥിരീകരിച്ചു. സൈറ്റുകള്‍ ഒരു മണിക്കൂറുകൊണ്ട് പുനസ്ഥാപിക്കപ്പെട്ടെങ്കിലും ചില ലിങ്കുകള്‍ വര്‍ക്ക് ചെയ്യുന്നില്ല.

വിഷയത്തില്‍ മലയാളി ഹാക്കിംഗ് സംഘമായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് പാക്കിസ്ഥാന് മറുപടി കൊടുക്കുമോ എന്നാണ് സോഷ്യല്‍മീഡിയ ഉറ്റുനോക്കുന്നത്. നേരത്തെ സ്വാതന്ത്രദിനത്തില്‍ മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ഇരുനൂറോളം പാക്കിസ്ഥാന്‍ സൈറ്റുകള്‍ ഹാക്ക ചെയ്തിരുന്നു.

Advertisement