എഡിറ്റര്‍
എഡിറ്റര്‍
‘ബൗളര്‍ ചതിച്ചാശാനേ…’; ക്വയ്ദി ആസാം ട്രോഫി ക്രിക്കറ്റില്‍ പെഷവാറിന് ‘അപൂര്‍വ’ ജയം, വീഡിയോ
എഡിറ്റര്‍
Thursday 19th October 2017 12:27pm

 

അബോട്ടാബാദ്: പാകിസ്ഥാനില്‍ നടക്കുന്ന ക്വയ്ദി ആസാം ട്രോഫി ക്രിക്കറ്റില്‍ പെഷവാറും വാട്ടര്‍ ആന്‍ഡ് പവര്‍ അതോറിറ്റിയും തമ്മിലുള്ള മത്സരത്തിനിടെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് അപൂര്‍വമായ നിമിഷങ്ങള്‍ക്ക്. ഡബ്യൂ.എ.പി.ഡി.എക്ക് ജയിക്കാന്‍ നാലു റണ്‍സ് മാത്രം വേണ്ടിയിരിക്കെ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന ബാറ്റ്‌സമാനെ പുറത്താക്കി പെഷവാര്‍ ജയം സ്വന്തമാക്കുകായിരുന്നു.

പെഷവാര്‍ ബൗളര്‍ താജ് വാലി ഡബ്യൂ.എ.പി.ഡി.എ ബാറ്റ്സ്മാന്‍ മുഹമ്മദ് ഇര്‍ഫാനെ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ ‘അപൂര്‍വ്വ’ വിക്കറ്റില്‍ കുടുക്കുകയായിരുന്നു. പന്തെറിയാനെത്തിയ താജ് വാലി, ഇര്‍ഫാന്‍ ക്രീസിലല്ലെന്നുറപ്പായതോടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.


Also Read: ‘ഭാവി ഫുട്ബാള്‍ ഇന്ത്യയുടേത് കൂടിയാണ്…’; ബ്രസീല്‍ പരിശീലകന്‍ പറയുന്നു


പന്തെറിയുന്നതിന് മുന്‍പ് നോണ്‍സ്‌ട്രൈക്കിംഗ് എന്‍ഡിലുള്ള ബാറ്റ്‌സ്മാന്‍ ക്രീസ് വിട്ടിറങ്ങിയാല്‍ ബൗളര്‍ക്ക് ഔട്ടാക്കാമെന്നാണ് ക്രിക്കറ്റ് നിയമം. എന്നാല്‍ ടീമുകള്‍ ഈ നിയമം അധികം ഉപയോഗിക്കാറില്ല.

എന്നാല്‍ മത്സരം കൈവിട്ടുപോയിക്കൊണ്ടിരിക്കെയാണ് പെഷവാര്‍ താരം ഈ നിയമം ഉപയോഗിച്ച് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തില്‍ പെഷവാര്‍ മൂന്നു റണ്‍സിന് ജയിച്ചു.

മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ പെഷവാര്‍ 235 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡബ്യൂ.എ.പി.ഡി.എ 154ന് പുറത്തായി. എന്നാല്‍ രണ്ടാം ഇന്നിംഗ്സില്‍ പെഷവാര്‍ 164 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെയാണ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയത്.

വീഡിയോ:

Advertisement