എഡിറ്റര്‍
എഡിറ്റര്‍
‘രാജ്യം വിടരുത്’; അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ക്ക് പി.സി.ബിയുടെ വിലക്ക്
എഡിറ്റര്‍
Tuesday 21st March 2017 11:36pm

കറാച്ചി: അഞ്ച് പാക് ക്രിക്കറ്റ് താരങ്ങളോട് രാജ്യം വിടരുതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. അഴിമതി ആരോപണത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട തരങ്ങള്‍ക്കാണ് രാജ്യം വിടുന്നതിന് പി.സി.ബി വിലക്കേര്‍പ്പെടുത്തിയത്. ഇവര്‍ക്കെതിരായ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പി.സി.ബിയുടെ നിര്‍ദേശം.


Also read ലാത്തിക്കടിച്ചാലും വെടി വെച്ചാലും പരിഞ്ഞ് പോകില്ല; ധൈര്യമുണ്ടെങ്കില്‍ ജയിലിലടച്ചോളൂ; കര്‍ണ്ണാടകയില്‍ അംഗന്‍വാടി ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് 


പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെയിലെ ഒത്തുകളിയുമായി ബന്ധപ്പെട്ടാണ് പാക് താരങ്ങളായ ഷര്‍ജീല്‍ ഖാന്‍, ഖാലിദ് ലത്തീഫ്, നാസിര്‍ ജംഷിദ്, മുഹമ്മദ് ഇര്‍ഫാന്‍, ഷഹ്സൈബ് ഹസന്‍ എന്നിവര്‍ക്കെതിരെ പി.സി.ബി നടപടി സ്വീകരിക്കുന്നത്. കേസില്‍ അഞ്ച് പേരും അന്വേഷണം നേരിടുകയാണിപ്പോള്‍.

ബാറ്റ്സ്മാന്മാരായ ഷര്‍ജീല്‍ ഖാനോടും ഖാലിദ് ലത്തീഫിനോടും വെള്ളിയാഴ്ച മൂന്നംഗ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ പി.സി.ബി ആവശ്യപ്പെട്ടിട്ടുണ്ട്.

മുഹമ്മദ് ഇര്‍ഫാനും ഖാലിദ് ലത്തീഫും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അതോറിറ്റിക്ക് മുന്നില്‍ തിങ്കളാഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഷര്‍ജീല്‍ ഖാനും ഷഹ്സൈബ് ഹസനും നാളെ അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാനിരിക്കുകയുമാണ്.

അതേസമയം രാജ്യാതിര്‍ത്തി കടക്കരുതെന്ന നിര്‍ദേശം വരുന്നതിന് മുന്നേ തന്നെ നാസിര്‍ ജംഷിദ് പാക്കിസ്ഥാന്‍ വിട്ട് കഴിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നാഷണല്‍ ക്രൈം ഏജന്‍സി അറസ്റ്റ് ചെയ്യത 27 കാരനായ ജംഷിദ് ജാമ്യത്തിലിറങ്ങിയ ശേഷം ബ്രിട്ടനിലാണുള്ളത്.

Advertisement