എഡിറ്റര്‍
എഡിറ്റര്‍
രണ്ട് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരോട് രാജ്യം വിടാന്‍ പാക് ഉത്തരവ്
എഡിറ്റര്‍
Saturday 10th May 2014 5:45pm

pak-flag

ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്നുള്ള രണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരോട് രാജ്യം വിടാന്‍ പാകിസ്ഥാന്‍ വാക്കാല്‍ ഉത്തരവിറക്കി. ഒരാഴ്ച്ചക്കുള്ളില്‍ പാകിസ്ഥാന്‍ വിട്ടുപോകണമെന്നാണ് ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സ്‌നേഹേശ് അളക്‌സ് ഫിലിപ്‌സ്, ദി ഹിന്ദുവിന്റെ മീന മേനോന്‍ എന്നിവര്‍ക്ക് പാക് വിദേശകാര്യ മന്ത്രാലയമാണ് രാജ്യം വിടാനുള്ള നിര്‍ദ്ദേശം മല്‍കിയിട്ടുള്ളത്.

2013 ആഗസ്തിലാണ് ഇവര്‍ പാകിസ്താനിലെത്തുന്നത്. മൂന്നു മാസത്തേക്കാണ് ഇവര്‍ക്ക് വീസ അനുവദിച്ചിരുന്നത്. മൂന്നു മാസം കൂടുമ്പോള്‍ ഇവര്‍ വീസ പുതുക്കാറാണ് പതിവ്.

എന്നാല്‍ ഇത്തവണ വീസ പുതുക്കാന്‍ ഇവര്‍ അപേക്ഷ നല്‍കിയെങ്കിലുംപാക് അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് പാകിസ്ഥാനില്‍ താമസിക്കാനുള്ള ഇവരുടെ കാലാവധി പുതുക്കി കിട്ടിയില്ലെങ്കിലും ഇവര്‍ പാകിസ്ഥാനില്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ വിഷയത്തെക്കുറിച്ച് യാതെരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ പാക് ഹൈ കമ്മീഷന്‍ ഓഫീസ് അറിയിച്ചു.

Advertisement