എഡിറ്റര്‍
എഡിറ്റര്‍
‘നരേന്ദ്ര മോദി ഭീകരന്‍’; ആര്‍.എസ്.എസ് ഭീകരസംഘടനയെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി
എഡിറ്റര്‍
Tuesday 3rd October 2017 11:55pm

 

ഇസ്‌ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി ഭീകരവാദിയാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ്. ആര്‍.എസ്.എസ് ഭീകരസംഘടനയാണെന്നും ആസിഫ് ആരോപിച്ചു. ജിയോ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആസിഫിന്റെ പരാമര്‍ശം.

മോദി ഗുജറാത്ത് ഭരിക്കുമ്പോള്‍ നിരവധി മുസ്‌ലിങ്ങള്‍ ബലാത്സംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ മോദിയുടെ കൈയില്‍ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും ആസിഫ് പറഞ്ഞു.


Also Read: തമിഴ്‌നാട് സ്വദേശിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു


ഭീകരസംഘടനയാണ്ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പാകിസ്ഥാന്‍ തീവ്രവാദികളെ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശ്യകാര്യ മന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഇന്ത്യ ഐ.ഐ.ടിയും ഐ.ഐ.എമ്മും നിര്‍മ്മിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരവാദമാണ് ഉല്‍പ്പാദിപ്പിക്കുന്നതെന്നായിരുന്നു സുഷമ പറഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് പാക് വിദേശ്യകാര്യ മന്ത്രിയുടെ പ്രതികരണം.

Advertisement