വാഷിങ്ടണ്‍: അല്‍ഖ്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ വധത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യത്തില്‍ ഒടുവില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ഉസാമ ബിന്‍ ലാദനെക്കുറിച്ച് വിവരം നല്‍കിയത് പാക് ഡോക്ടറാണെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ സ്ഥിരീകരിച്ചു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പാക് ഡോക്ടറായ ഷക്കീല്‍ അഫ്രീദി എന്നയാളാണ് ഉസാമയെ കണ്ടെത്തുന്നതിന് സഹായകമായ വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയത്. പ്രദേശത്ത് വ്യാജ കുത്തിവെപ്പ് സംഘടിപ്പിച്ച് ഉസാമയുടെ രക്ത സാമ്പിള്‍ പരിശോധിച്ച ഇദ്ദേഹം വിവരം കൈമാറുകയായിരുന്നു.
ഷക്കീല്‍ അഫ്രീദി രാജ്യദ്രോഹ കുറ്റത്തിന് ഇപ്പോള്‍ പാകിസ്ഥാനില്‍ അറസ്റ്റിലാണ്. അഫ്രീദിയെ രാജ്യദ്രോഹിയാക്കിയത് അംഗീകരിക്കാനാകില്ലെന്നും ഇത് പാകിസ്ഥാന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും അഭിമുഖത്തില്‍ പനേറ്റ കുറ്റപ്പെടുത്തിയിരുന്നു.