എഡിറ്റര്‍
എഡിറ്റര്‍
സുഷമയെ അമ്മയെന്ന് വിളിച്ച് കാന്‍സര്‍ ബാധിതയായ പാക് യുവതി; ഇന്ത്യയില്‍ ചികിത്സ നടത്താനായി വിസ നല്‍കി സുഷമയുടെ സഹായം
എഡിറ്റര്‍
Monday 14th August 2017 2:37pm

ന്യൂദല്‍ഹി: തന്നെ അമ്മയെന്ന് വിളിച്ച പാക്കിസ്ഥാനിലെ കാന്‍സര്‍ ബാധിതതനായ യുവതിക്ക് വിസ നല്‍കി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാക്കിസ്ഥാന്‍കാരിയായ ഫൈസ തന്‍വീറിനാണ് ചികിത്സയ്ക്കായി ഇന്ത്യയിലേക്കുള്ള വിസ അനുവദിച്ചത് .


Dont Miss പാരീസില്‍ കന്നിഗോളടിച്ച് നെയ്മര്‍ ; പി.എസ്.ജിയ്ക്ക് ജയം


ട്വിറ്ററിലൂടെയാണ് ഫൈസ സുഷമയെ അമ്മ എന്ന് അഭിസംബോധന ചെയ്തത്. സുഷമ തനിക്ക് അമ്മയെ പോലെയാണെന്നും. ഇന്ത്യ എഴുപതാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന അവസരത്തില്‍ തനിക്ക് ചികിത്സയ്ക്കായി മെഡിക്കല്‍ വിസ അനുവദിക്കണമെന്നുമായിരുന്നു ഫൈസ ട്വീറ്റ് ചെയ്തത്.

ഫൈസയുടെ ട്വീറ്റ് കണ്ട സുഷമ വിസ അനുവദിച്ചു. ആ കാര്യവും ട്വീറ്റിലൂടെയാണ് പങ്കു വച്ചത്. നിങ്ങളുടെ സ്വാതന്ത്യദിനാശംസകള്‍ക്ക് നന്ദി വിസ അനുവദിച്ചിട്ടുണ്ട് എന്നായിരുന്നു സുഷമയുടെ ട്വീറ്റ്.

ഇന്ത്യയില്‍ തന്നെ ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്സ് ഉള്ളവരില്‍ ഒരാളാണ് സുഷമ. ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ സുഷമയെ തേടിയെത്താറുണ്ട്. അവയെല്ലാം അനുഭാവപൂര്‍വം സുഷമ പരിഗണിക്കാറുമുണ്ട്.

Advertisement