എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയാണ് തീവ്രവാദത്തിന്റെ മാതാവ്; യു.എന്നില്‍ തിരിച്ചടിച്ച് പാക്കിസ്ഥാന്‍
എഡിറ്റര്‍
Sunday 24th September 2017 4:01pm

യു.എന്‍: തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് തീവ്രവാദത്തിന്റെ മാതാവെന്ന് പാകിസ്ഥാന്‍. യു.എന്നില്‍ ഇന്ത്യയുടെ വിമര്‍ശനത്തിനായിരുന്നു യു.എന്‍ സ്ഥിരം പ്രതിനിധി മലീഹ ലോധിയുടെ ആരോപണം. ലോകത്ത് ഭീകരവാദം കയറ്റി അയക്കുന്നത് പാകിസ്താനാണെന്നായിരുന്നു വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ വിമര്‍ശനം.

കശ്മീരില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണ്. കശ്മീരിലെ യഥാര്‍ത്ഥ പ്രശ്നം സുഷമസ്വരാജ് മറച്ച് വെക്കുകയാണെന്നും മലീഹ ലോധി പറഞ്ഞു.


Dont Miss ഇങ്ങനെയാണ് മോദി സ്വന്തം മണ്ഡലത്തില്‍ ബേട്ടി പഠാവോ നടപ്പാക്കുന്നത്; ബി.എച്ച്.യുവില്‍ വിദ്യാര്‍ത്ഥിനികളെ തല്ലിച്ചതച്ച പൊലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയ


ഉഭയകക്ഷി ചര്‍ച്ചയില്‍ താല്‍പര്യമില്ലാത്തത് പാകിസ്ഥാനല്ല. ഇന്ത്യയ്ക്കാണ്. കശ്മീരില്‍ നിരപരാധികളെ അന്ധരാക്കിയും വെടിവെച്ചും ഇന്ത്യ മൃഗീയത ഒരു പ്രചാരണമായി ഏറ്റെടുത്തിരിക്കുകയാണ്.

വാക്കുകള്‍ കൊണ്ട് മാത്രം ഇന്ത്യക്ക് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മറഞ്ഞ് നില്‍ക്കാന്‍ കഴിയില്ല. കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ നടപടിയെടുക്കണമെന്നും മലീഹ ലോധി ആവശ്യപ്പെട്ടു.

ഇന്ത്യ ദാരിദ്രത്തിന് എതിരെ പോരാടുമ്പോള്‍, പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എതിരെ പോരാടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിന്റെയും, സൗഹൃദത്തിന്റെയും ഹസ്തദാനം വാഗ്ദാനം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ എന്തുകൊണ്ട് ഇത് നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണമെന്നും സുഷ്മ സ്വരാജ് യു.എന്നില്‍ ചോദിച്ചിരുന്നു.

ലോകത്താകമാനം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് പാകിസ്ഥാനാണ്. ഇന്ത്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുമ്പോള്‍ പാകിസ്ഥാന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും സുഷ്മ സ്വരാജ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരുടെ രാഷ്ട്രമായി മാറിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും സുഷ്മ സ്വരാജ് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയും സൃഷ്ടിക്കുമ്പോള്‍ ഭീകരവാദികളും ജിഹാദികളുമാണ് പാകിസ്ഥാന്റെ സംഭാവനയെന്നും സുഷ്മ പറഞ്ഞിരുന്നു.

Advertisement