എഡിറ്റര്‍
എഡിറ്റര്‍
പഹ്‌ലജ് നിഹ്‌ലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് പുറത്താക്കി
എഡിറ്റര്‍
Friday 11th August 2017 8:02pm

ന്യൂദല്‍ഹി: പഹ്‌ലജ് നിഹ്‌ലാനിയെ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റി. പ്രസൂണ്‍ ജോഷിയാണ് പുതിയ അധ്യക്ഷന്‍.

നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായശേഷം നിരവധി വിവാദങ്ങളിലൂടെയാണ് ബോര്‍ഡ് കടന്നുപോയത്. സഹപ്രവര്‍ത്തകരടക്കം നിഹ്‌ലാനിയുടെ നിലപാടുകളെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു.


Also Read: ‘സഖ്യതീരുമാനം ഒരുമിച്ചെടുത്തത്, എതിര്‍പ്പുള്ളവര്‍ക്ക് പോകാം’; ശരത് യാദവിനെതിരെ നിതീഷ് കുമാര്‍


സിനിമപ്രവര്‍ത്തകര്‍ക്കിടയിലും നിഹ്‌ലാനിയുടെ നടപടികളില്‍ എതിര്‍പ്പുണ്ടായിരുന്നു. 2015 ലാണ് നിഹ്‌ലാനി സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായത്.

അമര്‍ത്യസെന്നിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ഹിന്ദു, ഗുജറാത്ത് എന്നീ പരാമര്‍ശങ്ങളില്‍ ബീപ് ശബ്ദം കേള്‍പ്പിച്ചാല്‍ മതിയെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ സാംസ്‌കാരിക ലോകത്തുനിന്ന് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

Advertisement