എഡിറ്റര്‍
എഡിറ്റര്‍
മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ കാണാതായ കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
എഡിറ്റര്‍
Wednesday 6th March 2013 5:00pm

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്ന് കാണാതായ 75,000 കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

Ads By Google

ഇക്കാലയളവില്‍ രണ്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തിലധികം കുട്ടികളെയാണ് കാണാതായത്.

എന്നാല്‍ ഇത് വരെ 16,1800 കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്നും ചോദ്യോത്തരവേളയില്‍ പാര്‍ലമെന്ററികാര്യസഹമന്ത്രി പബന്‍ സിംഗ് ഘട്ടോവാര്‍ രാജ്യസഭയില്‍ പറഞ്ഞു .

2013 ജനുവരിയിലെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും നിര്‍ബന്ധമായും എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇത്തരം കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങളുടെ പൈലറ്റ് പദ്ധതിയായി ട്രാക്ക് ചൈല്‍ഡ് എന്ന പേരില്‍ വെബ് പോര്‍ട്ടല്‍ തുടങ്ങിയതായും മന്ത്രി സഭയെ അറിയിച്ചു.

എന്നാല്‍ രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും ഒരു ആശങ്കയുമില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ പറഞ്ഞിരുന്നു.

കാണാതാകുന്ന കുട്ടികളെ കുറിച്ചുള്ള വിവരങ്ങള്‍ ഫയല്‍ ചെയ്യാത്ത സംസ്ഥാന സര്‍ക്കാറുകളെ കോടതി വിമര്‍ശിച്ചിരുന്നു.

Advertisement