പാ രഞ്ജിത്ത് ഇനി പറയുക ഒരു ബോക്‌സറുടെ ജീവിതം; ആര്യ ബോക്‌സറായെത്തും
indian cinema
പാ രഞ്ജിത്ത് ഇനി പറയുക ഒരു ബോക്‌സറുടെ ജീവിതം; ആര്യ ബോക്‌സറായെത്തും
ന്യൂസ് ഡെസ്‌ക്
Monday, 9th September 2019, 9:34 pm

ബിര്‍സ മുണ്ടയുടെ ജീവിത കഥ സിനിമയാക്കുന്നതിന് മുമ്പ് പാ രഞ്ജിത്ത് ചെയ്യുക തമിഴ് ചിത്രം. ആര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.മൂന്ന് നായകന്‍മാരാണ് ചിത്രത്തില്‍ ഉള്ളതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സത്യരാജ്, ആര്യ എന്നിവരാണ് രണ്ട് നായകന്‍മാര്‍. മൂന്നാം നായകനെ നിശ്ചയിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒരു സ്‌പോര്‍ട്‌സ് ഡ്രാമയാണ്. ഒരു ബോക്‌സറുടെ ജീവിതമാണ് ഈ സിനിമയില്‍ രഞ്ജിത്ത് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചെന്നൈയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിക്കുക. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ തീരുമാനിച്ചു കഴിഞ്ഞു. നേരത്തെ കാര്‍ത്തിയുടെ പേരായിരുന്നു ആര്യയ്ക്ക് പകരം ചര്‍ച്ചകളിലുണ്ടായിരുന്നത്. പിന്നീടാണ് ആര്യയിലേക്കെത്തിയത്. റാണ ദഗ്ഗുപതിയുടെ പേരും ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഉയര്‍ന്നിരുന്നു.