സി.പി.ഐ.എം നേതാവ് പി.വാസുദേവന്‍ അന്തരിച്ചു
Obituary
സി.പി.ഐ.എം നേതാവ് പി.വാസുദേവന്‍ അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday, 11th October 2018, 3:44 pm

തളിപ്പറമ്പ്: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ നേതാവും പറശ്ശിനിക്കടവ് വിസമയാ പാര്‍ക്കിന്റെ ചെയര്‍മാനുമായ പി. വാസുദേവന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപറമ്പ് ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവുമായിരുന്നു.

സംസ്‌ക്കാരം വെ്ള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക്.