എഡിറ്റര്‍
എഡിറ്റര്‍
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധുവിന് വെങ്കലം
എഡിറ്റര്‍
Sunday 31st August 2014 4:53pm

sindu

കോപ്പന്‍ഹേഗന്‍:ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ ഇത്തവണയും ഇന്ത്യന്‍ താരം പി.വി സിന്ധുവിന് കാലിടറി. ശനിയാഴ്ച്ച നടന്ന സെമിഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് സിന്ധുവിനെ കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകളില്‍ 2117, 2115 നായിരുന്നു കരോലിന സിന്ധുവിനെ വീഴ്ത്തിയത്. തുടര്‍ച്ചയായ രണ്ടാം ലോകചാംപ്യന്‍ഷിപ്പിലും സിന്ധുവിനു വെങ്കലം.

ഒന്‍പതാം സീഡായ മാരിനെതിരെ സിന്ധു തുടക്കത്തില്‍ പൊരുതിയെങ്കിലും രണ്ടു സെറ്റുകളുടെയും അവസാനം നിരന്തരം പിഴവുകള്‍ വരുത്തിയതു വിനയായി. ആദ്യസെറ്റില്‍ ഒപ്പത്തിനൊപ്പം നിന്ന സിന്ധുവിനെ അവസാന കുതിപ്പില്‍ മാരിന്‍ മറികടക്കുകയായിരുന്നു.

പ്ലേസിങ്ങില്‍ മികച്ചുനിന്നെങ്കിലും ബാക്ക് കോര്‍ട്ടില്‍നിന്നുള്ള മാരിന്റെ ഷോട്ടുകള്‍ക്കു മുന്നില്‍ സിന്ധു പലപ്പോഴും നിസ്സഹായയായി. വെങ്കലമെഡല്‍ നേട്ടത്തോടെ ലോക ചാംപ്യന്‍ഷിപ്പുകളില്‍ രണ്ടു മെഡല്‍ നേടുന്ന ഇന്ത്യന്‍ താരമായി സിന്ധു. പുരുഷവിഭാഗം സിംഗിള്‍സില്‍ പ്രകാശ് പദുക്കോണ്‍ 1983ല്‍ നേടിയ വെങ്കലവും വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യം 2011ല്‍ നേടിയ വെങ്കലവുമാണ് ലോകചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മറ്റു നേട്ടങ്ങള്‍.

Advertisement