അഡ്വ. ജയശങ്കര്‍ പരനാറിയാണെന്ന് പി.വി. അന്‍വര്‍; എന്ത് തെമ്മാടിത്തം പറഞ്ഞാലും അത് കേട്ടുനില്‍ക്കില്ല
Kerala News
അഡ്വ. ജയശങ്കര്‍ പരനാറിയാണെന്ന് പി.വി. അന്‍വര്‍; എന്ത് തെമ്മാടിത്തം പറഞ്ഞാലും അത് കേട്ടുനില്‍ക്കില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th October 2021, 1:23 pm

മലപ്പുറം: അഡ്വ. ജയശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി. അന്‍വര്‍ എം.എല്‍.എ.
അഡ്വ. ജയശങ്കറിനെ പോലുള്ള പരനാറികള്‍ ഇവിടെയുണ്ടെന്നും ഇവര്‍ എന്ത് തെമ്മാടിത്തം പറഞ്ഞാലും അത് കേട്ടുനില്‍ക്കില്ലെന്നും അന്‍വര്‍ പറഞ്ഞു.

” ഇവിടെ പരനാറികളായിട്ടുള്ള ചില ചിലയാളുകളുണ്ട്. അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍. ഇവര്‍ക്ക് എന്ത് തെമ്മാടിത്തരവും പറയാം. എം.എല്‍.എ ആയി കഴിഞ്ഞാല്‍ അല്ലെങ്കില്‍ പാര്‍ട്ടി നേതൃപദവിയില്‍ എത്തിയാല്‍ ഇവരുടെ തെമ്മാടിത്തരം കേട്ട് സഹിച്ച് കൊള്ളണമെന്ന് ചിലയാളുകള്‍ക്ക് ഉണ്ട്.

ഇങ്ങോട്ട് കാണിക്കുന്ന സംസ്‌കാരം അത് ഒരു പരിധിവരേയേ ക്ഷമിക്കൂ. അതിന്റെ അപ്പുറമാവുമ്പോള്‍ അതിനനനുസരിച്ച് മറുപടി പറയാന്‍ ഞാന്‍ വ്യക്തിപരമായി ബാധ്യസ്ഥനാണ്. എം.എല്‍.എ ആയത് കൊണ്ട് ലോകത്ത് ആരെ ചവിട്ടും സഹിച്ചോളണം എന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് എന്നെകുറിച്ച് നിങ്ങള്‍ കരുതണ്ട,” അന്‍വര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും സി.പി.ഐ.എമ്മിലേക്ക് വന്നവരെ ജയശങ്കര്‍ മുതലാളിമാരും ഗുണ്ടകളും ആക്കുകയാണെന്നും എന്തുകൊണ്ടാണ് പത്ത് കൊല്ലം മുന്‍പ് ജയശങ്കര്‍ തന്നെക്കുറിച്ച് ഇത്തരം ആരോപണം ഉന്നയിക്കാതിരുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി.വി. അന്‍വറിന്റെ പ്രതികരണം.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: P.V Anwar against Ad. Jayashankar