Administrator
Administrator
‘കൂത്തുപറമ്പ് വെടിപ്പുനുത്തരവാദി സുധാകരനാണെന്ന് പറഞ്ഞിട്ടില്ല’
Administrator
Monday 10th October 2011 3:39pm
Monday 10th October 2011 3:39pm

‘രാജിവെച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പദവി സ്ഥാനം ഞാന്‍ രാജിവെച്ചിരിക്കുന്നു. പാര്‍ട്ടിയില്‍ ഇനിയും ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകനായി തുടരും.

എന്റെ രാജിയിലൂടെയാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് ഉണരുന്നതെങ്കില്‍ നല്ല കാര്യമാണ്. അതിനും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തകന്‍മാര്‍ പാര്‍ട്ടിയോടൊപ്പമാണ് നില്‍ക്കേണ്ടത്. ആശയത്തോടൊപ്പം, ആദര്‍ശത്തോടൊപ്പം. അതുനില്‍ക്കാതെ ഓരോ വ്യക്തികളുടെ വാലുകളായി നില്‍ക്കുന്നതാണ് പാര്‍ട്ടിക്കുവരുന്ന ഏറ്റവും വലിയ അപചയം. അപ്പോള്‍ ആ വ്യക്തി എന്ത് കാട്ടിയാലും അതിനെ ന്യായീകരിക്കും. അത് പാര്‍ട്ടിയുടെ ഭൂഷണത്തിന് ചേര്‍ന്നതല്ല.

സത്യം തുറന്നുപറഞ്ഞതിന്റെ വിലയാണോ രാജി എന്നൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ രാജിവച്ചിരിക്കുന്നു. അതാണ് പരമമായ സത്യം. ചില കാര്യങ്ങള്‍ ഞാന്‍ തുറന്നുപറഞ്ഞതായി തോന്നുന്നു. അത് പാര്‍ട്ടിയില്‍ വിവാദമായി. എന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു. അഥവാ തെറ്റിദ്ധരക്കുവാന്‍ ഇടവരുന്ന തരത്തില്‍ വാര്‍ത്താ ചാനലുകള്‍ എന്റെ വാക്കുകളെ വളരെ വൃകൃതമായ ഭാഷയില്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്കെത്തിച്ചു. ഞാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും അത്തരം വാക്കുകള്‍ പാടില്ല എന്നു പറഞ്ഞിട്ടും ആ വാക്കുകള്‍ തന്നെ നിരന്തരം നിരന്തരം വ്യാഖ്യാനിച്ചു.

കൂത്തുപറമ്പില്‍ വെടിവെപ്പുനുത്തരവാദി കെ.സുധാകരനാണെന്നൊരൊറ്റ വാക്കുപോലും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു പദപ്രയോഗം പോലും ഞാന്‍ ഉപയോഗിച്ചില്ല. അവിടെ എം.വി രാഘവന്‍ പോകാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തെ പോകാന്‍ ചിലര് പ്രേരിപ്പിച്ചു എന്നേ പറഞ്ഞുള്ളൂ. പറഞ്ഞയച്ചവരെങ്ങനെയാണ് വെടിവെപ്പിനുത്തരവാദികളാവുന്നത്.

എം.വി ആറിനെപ്പോലുള്ള ഒരു നേതാവിന്റെ ഒരു സ്വഭാവം ഏത് പ്രശ്‌നത്തെയും അതിജീവിക്കുക, ഏത് വെല്ലുവിളിയെയും സ്വീകരിക്കുക. അങ്ങനെയായിരിക്കാം അദ്ദേഹം അവിടെ പോയത്. പക്ഷെ അവിടെ ഇത്തരമൊരു സംഭവമുണ്ടാക്കിയത് എം.വി. ആറോ സുധാകരനോ അല്ല. ഡി.വൈ.എഫ്.ഐ യാണ് അതിനുത്തരവാദി.

അവിടെ വെടിവെപ്പിന് കാരണക്കാരന്‍ സുധാകരനാണെന്ന് പി. രാമകൃഷ്ണന്‍ പറഞ്ഞുവെന്നാണ്. ഞാനങ്ങനെ പറഞ്ഞിട്ടില്ല. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞതാണ് ഇവിടെ പ്രശ്‌നമായത്. അതാണ് സി.പി.ഐ.എം ഏറ്റെടുത്തത്. അവര് അഞ്ച് വര്‍ഷം ഇവിടെ ഭരിച്ചല്ലോ. അപ്പോള്‍ അവര്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലല്ലോ.

ഇന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുന്ന അണികള്‍ക്ക് കൂത്തുപറമ്പ് സംഭവമുണ്ടാകുമ്പോള്‍ അവരുടെ വയസെത്രയാണ്? അതല്ല ഇവിടുത്തെ പ്രശ്‌നം. സത്യം പറഞ്ഞാല്‍ ഇവിടെ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെന്താ ഇവിടെ കാര്യം . അവരുനടത്തിയ ഒരു ഗൂഢാലോചന. അകത്തുള്ള അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ചു. എല്ലാം അവരല്ലേ ചെയ്തത്.

വെടിവെക്കാന്‍ പ്രേരിപ്പിച്ചത് എം.വി.ആറാണോ?

എന്റെ ഉദ്ദേശം വ്യക്തമായി മനസിലാക്കണം. ഞാനുദ്ദേശിച്ചത് ആ അക്രമ സംഭവം പിന്നീട് കോണ്‍ഗ്രസിന് കണ്ണൂര്‍ ജില്ലയിലാകമാനം വല്ലാത്ത പ്രശ്‌നമായത്. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടു, സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റു. എം.വി ആറിന്റെ പാര്‍ട്ടിക്ക് യാതൊരു പ്രശ്‌നവുമുണ്ടായില്ല. എല്ലാ നഷ്ടവും കോണ്‍ഗ്രസുകാരനായിരുന്നു.

മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അക്രമത്തെ തുടര്‍ന്നാണ് ബൂത്തുകളില്‍ ആളുകളിരിക്കാത്ത അക്രമമുണ്ടായത്. അതിന്റെ കാരണം ആ വെടിവെപ്പായിരുന്നു. എന്നാണ് ഞാന്‍ പറഞ്ഞത്.

ഞാന്‍ പറഞ്ഞത് കൂത്തുപറമ്പ് സംഭവത്തിനുശേഷമാണ് കണ്ണൂരില്‍ പാര്‍ട്ടി ദുര്‍ബലപ്പെട്ടത് എന്ന് പറയാന്‍ വേണ്ടിയാണ്. അതുകൊണ്ട് എം.വി.ആര്‍ അവിടെ പോകാന്‍ പാടില്ലായിരുന്നു. എന്റെ പത്രമായ പടയാളി പത്രത്തില്‍ ഇക്കാര്യം അക്കാലത്ത് മുഖപ്രസംഗമെഴുതിയിരുന്നു. ഇതൊക്കെ അന്നേ ചര്‍ച്ചാവിഷമായിരുന്നു. പഴയ പത്രക്കെട്ടുകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. പഴയ ആളുകളുടെ അഭിപ്രായം പരിശോധിച്ചാല്‍ മതിയാകും. ഇത് പുതിയൊരു കാര്യമല്ല.

എന്റെ പ്രസ്താവന കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്നതിനെക്കുറിച്ചാണ്. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഏറ്റുപിടിച്ചതെന്തിനാണ്. ‘