ഗസ്റ്റ്ഹൗസില്‍ ആരെങ്കിലും രഹസ്യ ചര്‍ച്ച നടത്തുമോ ? എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി
kERALA NEWS
ഗസ്റ്റ്ഹൗസില്‍ ആരെങ്കിലും രഹസ്യ ചര്‍ച്ച നടത്തുമോ ? എസ്.ഡി.പി.ഐയുമായി ചര്‍ച്ച നടത്തിയെന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്ന് കുഞ്ഞാലിക്കുട്ടി
ന്യൂസ് ഡെസ്‌ക്
Friday, 15th March 2019, 11:16 am

മലപ്പുറം: എസ്.ഡി.പി.ഐ നേതാക്കളുമായി ലീഗ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വരാന്തയിലൂടെ നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യമാണ് മാധ്യമങ്ങള്‍ കാണിച്ചിട്ടുള്ളതെന്നും മറിച്ചുള്ളത് മാധ്യമങ്ങളുടെ വ്യാഖ്യാനം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗസ്റ്റ്ഹൗസില്‍ ആരെങ്കിലും രഹസ്യ ചര്‍ച്ച നടത്തുമോ ? ഒരോ ഗസ്റ്റ് ഹൗസിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഒരുപാട് വാര്‍ത്ത കിട്ടും. ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നത് ന്യായമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇക്കാര്യം ഇ.ടി മുഹമ്മദ് ബഷീര്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത് ഗസ്റ്റ്ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു ഇ.ടി. ആ സമയത്ത് എസ്.ഡി.പി.ഐക്കാര്‍ അവിടെ ഉണ്ടായതാണ്. പത്ത് മിനുട്ട് പോലും ഞാന്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം ലീഗിന് പൊന്നാനിയില്‍ നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എസ്.ഡി.പി.ഐ നേതാക്കളും ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും കൊണ്ടോട്ടി തുറക്കലിലെ കെ.ടി.ഡി.സി ഹോട്ടലില്‍ നിന്ന് പുറത്തു പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് ഇന്നലെ പുറത്തു വന്നിരുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍

ഇല്ലാത്തത് പറയരുത്. അങ്ങനെയൊരു സി.സി.ടി.വി ദൃശ്യമില്ല. വരാന്തയിലൂടെ നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യമാണ് കാണിച്ചിട്ടുള്ളത്.മറിച്ചിട്ടുള്ളത് നിങ്ങളുടെ വ്യാഖ്യാനം മാത്രമാണ്. ഗസ്റ്റ് ഹൗസ് ഒരു പൊതുസ്ഥലമാണ്. ഗസ്റ്റ്ഹൗസില്‍ ആരെങ്കിലും രഹസ്യ ചര്‍ച്ച നടത്തുമോ ? ഒരോ ഗസ്റ്റ് ഹൗസിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുകയാണെങ്കില്‍ മാധ്യമങ്ങള്‍ക്ക് ഒരുപാട് വാര്‍ത്ത കിട്ടും. ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കുന്നത് ന്യായമല്ല.

ഇക്കാര്യം ഇ.ടി മുഹമ്മദ് ബഷീര്‍ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത് ഗസ്റ്റ്ഹൗസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയതായിരുന്നു ഇ.ടി. ആ സമയത്ത് എസ്.ഡി.പി.ഐക്കാര്‍ അവിടെ ഉണ്ടായതാണ്. പത്ത് മിനുട്ട് പോലും ഞാന്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.