[]കണ്ണൂര്‍: ഉത്തരമേഖലാ റേഞ്ച് ഐ.ജി ജോസ് ജോര്‍ജിനെതിരെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ തെറിയഭിഷേകം.
പോലീസ് കുപ്പായമിട്ട ഒരു ഐ.പി.എസുകാരന്‍ ഇവിടെയുണ്ട്. ജോസ് ജോര്‍ജ് എന്നാണ് പേര്. പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഈ ഐ.ജി ജോസ് ജോര്‍ജ്. കോണ്‍ഗ്രസുകാരനായ എരപ്പനാണ് ഐ.ജി. []
പോലീസ് വേഷം അഴിച്ച് വെച്ച് പഴയ കോണ്‍ഗ്രസുകാരന്റെ പണി നോക്കുന്നതാണ് ജോസ് ജോര്‍ജിന് നല്ലതെന്നും ജയരാജന്‍ വിമര്‍ശിച്ചു.
തളിപ്പറമ്പില്‍ താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ജയരാജന്‍ ഐ.ജിക്കെതിരെ സംസാരിച്ചത്.
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.ഐ.എം നേതാവ് മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തപ്പോള്‍ ഭാര്യയെയും മക്കളെയും കേസില്‍പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി.
ഇപ്പോള്‍ ഈ എരപ്പനായിട്ടുള്ള ഐ.ജി ഇവരുടെ മകനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താനുള്ള ഉത്തരവാണ് നല്‍കിയിരിക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.