എഡിറ്റര്‍
എഡിറ്റര്‍
‘ഇവിടെ വേട്ടക്കാരനായും ദല്‍ഹിയില്‍ ഇരയായും ആര്‍.എസ്.എസ് പ്രത്യക്ഷപ്പെടുന്നു’; ഒരു കൊല്ലത്തിനിടെ കണ്ണൂരില്‍ ആര്‍.എസ്.എസ് നടത്തിയ ആക്രമണങ്ങളുടെ പട്ടിക നിരത്തി പി.ജയരാജന്‍
എഡിറ്റര്‍
Saturday 5th August 2017 10:09pm


കോഴിക്കോട്: കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി നാളെ കേരളം സന്ദര്‍ശിക്കുകയാണ്. ലക്ഷ്യം സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളടക്കമുള്ള സംഘര്‍ഷങ്ങള്‍ വിലയിരുത്താനും തിരുവനന്തപുരം ശ്രീകാര്യത്ത് കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീടു സന്ദര്‍ശിക്കലുമാണ്. കേരളം കലാപ ഭൂമിയായി മാറിയെന്നും ക്രമസമാധാനം പാടെ തകര്‍ന്നെന്നും ആരോപിച്ച് രാഷ്ട്രപതി ഭരണത്തിന് ആര്‍.എസ്.എസ് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ സന്ദര്‍ശനം.

കേരളത്തിനെതിരെ ദേശീയ തലത്തില്‍ സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായി വേണം ജെയ്റ്റ്ലിയുടെ സന്ദര്‍ശനത്തേയും കാണാന്‍. തങ്ങള്‍ക്ക് വേരോട്ടമില്ലാത്തിടത്ത് അധികാരം നേടിയെക്കുക എന്ന ലക്ഷ്യമാണ് രാഷ്ട്രപതി ഭരണത്തിന് വേണ്ടിയുള്ള മുറവിളികളിലൂടെ ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നതും.

ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് നടത്തിയ ആക്രമണങ്ങുടെ കണക്കു പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ.എം നേതാവ് പി.ജയരാജന്‍.


Also Read:  ‘ആര്‍.എസ്.എസിന്റെ ക്രൂരമായ ആക്രമണത്തില്‍ പരുക്കേറ്റ് 33 ദിവസമായി ആശുപത്രിയില്‍ കഴിയുന്ന എന്റെ ഭര്‍ത്താവിനേയും താങ്കള്‍ സന്ദര്‍ശിക്കണം’; അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക് ശ്രീജന്‍ ബാബുവിന്റെ ഭാര്യയുടെ കത്ത്


2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നടത്തിയ ആക്രമണങ്ങളുടെ ഒരു ഭാഗം മാത്രമാണിത്. കേരളത്തെയും പ്രത്യേകിച്ച് കണ്ണൂരിനെയും ആര്‍ എസ് എസ് എത്രമാത്രം ലക്ഷ്യം വെക്കുന്നുവെന്നും ഭയപ്പെടുന്നുണ്ട് എന്നതിന്റേയും തെളിവാണിത്. ഇത്രയേറെ അക്രമങ്ങള്‍ ഉണ്ടായിട്ടും സി.പി.ഐ.എം സംയമനം പാലിക്കുന്നത് കൊണ്ട് മാത്രമാണ് മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാത്തത്. ഇവിടെ വേട്ടക്കാരനായും ദല്‍ഹിയില്‍ ഇരയായും പ്രത്യക്ഷപ്പെടുകയാണ് ആര്‍.എസ്.എസ്. ഒരു വര്‍ഷത്തിനിടെ കണ്ണൂര്‍ ജില്ലയില്‍ ആര്‍ എസ് എസ് നടത്തിയ ആക്രമണങ്ങളുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു. എന്നു പറഞ്ഞാണ് ജയരാജന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

കണ്ണൂരില്‍ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നതിനിടെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കു നേരെ നടത്തിയതു മുതലുള്ള ആര്‍.എസ്.എസിന്റെ എണ്ണിയാല്‍ ഒടുങ്ങാത്ത ആക്രമണങ്ങളുടെ ലിസ്റ്റ് അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

അക്രമത്തെ ജനാധിപത്യപരമായി നേരിടുകയാണ് സി.പി.ഐ.ഐമ്മിന്റെ ശൈലി. അതുകൊണ്ടാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സമാധാന ചര്‍ച്ചയെ തുടര്‍ന്ന് സി.പി.ഐ.എം അതിന്റെ നിലപാട് ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നത്. സംഘപരിവാറും സി.പി.ഐ.എമ്മും തമ്മില്‍ വിരുദ്ധമായ രാഷ്ട്രീയ നയസമീപനങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന്റെ ആ സമീപനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തുറന്നുകാണിക്കാനാണ് പാര്‍ട്ടി പരിശ്രമിച്ചു വരുന്നത്. ഇതിന്റെ ഫലമായി പാര്‍ട്ടി പറയുന്നത് ശരിവെച്ചുകൊണ്ട് സംഘപരിവാറില്‍ നിന്നു തന്നെ ഒട്ടേറെ ആളുകള്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ച് സി.പി.ഐഎമ്മിന്റെ ഭാഗമായി മാറുകയാണ്. ഇത് സംസ്ഥാനത്തെമ്പാടുമുള്ള പ്രവണതയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

നാട്ടിലുടനീളം ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് സി.പി.ഐ.എം നടത്തുവാനുദ്ദേശിക്കുന്നത്. സമാധാനപരമായ അന്തരീക്ഷമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമെന്നു പറഞ്ഞാണ് ജയരാജന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Advertisement