എഡിറ്റര്‍
എഡിറ്റര്‍
മോദി സര്‍ക്കാരിന്റെ ‘മൂഡീസ്’ സ്‌നേഹത്തെ ചോദ്യം ചെയ്ത് ചിദംബരം
എഡിറ്റര്‍
Saturday 18th November 2017 5:16pm


ന്യൂദല്‍ഹി: മൂഡീസ് റേറ്റിങിനെ പുകഴ്ത്തുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം. മാസങ്ങള്‍ക്ക് മുമ്പ് മൂഡീസിനെ അശാസ്ത്രീയമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞത്. മൂഡീസിന്റെ റേറ്റിങ് മെത്തഡോളജിയെ ചോദ്യം ചെയ്ത് മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറിയായ ശക്തികാന്ത ദാസ് കത്തെഴുതിയിരുന്നതായും ചിദംബരം പറഞ്ഞു.

സ്വകാര്യ മേഖലയിലെ സ്ഥിര മൂലധന നിക്ഷേപവും, ക്രെഡിറ്റ് വളര്‍ച്ച, തൊഴില്‍ മേഖലയിലെ വളര്‍ച്ച എന്നിവയാണ് സാമ്പത്തിക വളര്‍ച്ചയുടെ സൂചകങ്ങളെന്നും മോദി സര്‍ക്കാരിന്റെ കാലത്ത് ഇവ മൂന്നും അപകടത്തിലായെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് മൂഡീസ് റേറ്റിങ് റിപ്പോര്‍ട്ട് എന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചിരുന്നു.


Read more:   ‘വായടക്ക്, നിങ്ങളുടെ ഭീഷണിയൊന്നും ഇങ്ങോട്ട് വേണ്ട’; കര്‍ണിസേനയുടെ ഭീഷണികളുടെ മുനയൊടിച്ച് പത്മാവതിയ്ക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ


14 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് മൂഡീസ് റേറ്റിങ് ഉയര്‍ത്തുന്നത്. ഇത് അല്‍പ്പം വൈകിയെന്നാണ് തനിക്ക് തോന്നുന്നതെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകരമാണ് റിപ്പോര്‍ട്ടെന്നും ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.
2004ന് ശേഷം ഇതാദ്യമായാണ് മൂഡീസ് രാജ്യത്തിന്റെ സോവറിന്‍ റേറ്റിങ് ഉയര്‍ത്തുന്നത്.

Advertisement