എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ള പരാമര്‍ശം:പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു
എഡിറ്റര്‍
Thursday 14th March 2013 2:41pm

തിരുവനന്തപുരം: മുന്‍മന്ത്രിയും ജെ.എസ്.എസ്  നേതാവുമായ  കെ.ആര്‍ ഗൗരിയമ്മയ്ക്കും, ടി.വി തോമസിനും എതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ഖേദം പ്രകടിപ്പിച്ചു.

Ads By Google

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വിളിച്ചുചേര്‍ത്ത കക്ഷി നേതാക്കളുടെ യോഗത്തിലാണ് ജോര്‍ജ് ഖേദപ്രകടനം നടത്തിയത്.

സി.പി.ഐ നേതാവ് സി. ദിവാകരനാണ് ജോര്‍ജിന്റെ പരാമര്‍ശം യോഗത്തില്‍ ഉന്നയിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ച ബഹളത്തില്‍ കലാശിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയനും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും  ഇടപെട്ട്  സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു.

സ്വകാര്യ സംഭാഷണത്തില്‍ താന്‍ തമാശയായി പറഞ്ഞകാര്യം ഒരു ചാനല്‍ വാര്‍ത്തയാക്കിയതാണ് വിവാദം ഉണ്ടാക്കിയതെന്ന് കക്ഷി നേതാക്കളുടെ യോഗത്തിനുശേഷം പി.സി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ആരും ആവശ്യപ്പെടാതെ താന്‍ ഖേദപ്രകടനം നടത്തിയത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയവര്‍ക്കെതിരെ 10 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നല്‍കിയിട്ടുണ്ട്.

നഷ്ടപരിഹാരം വാങ്ങി നിര്‍ധനരായ 100 പെണ്‍കുട്ടികളുടെ വിവാഹം നടത്തുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

പി.സി ജോര്‍ജ്ജിന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ തെറിയഭിഷേകം നടത്തിയത്.

Advertisement