എഡിറ്റര്‍
എഡിറ്റര്‍
യുവതിയും തെറ്റയിലും തമ്മില്‍ ധാരണയുണ്ടാക്കിയെന്ന് സംശയിക്കുന്നതായി പി.സി ജോര്‍ജ്
എഡിറ്റര്‍
Friday 28th June 2013 9:45am

p.c-george.

തിരുവനന്തപുരം: ##ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിയും തെറ്റയിലും തമ്മില്‍ ധാരണയുണ്ടാക്കിയെന്നു സംശയിക്കുന്നതായി ചീഫ് വിപ്പ് ##പി.സി.ജോര്‍ജ്.

തെറ്റയില്‍ കേസില്‍ ലാപ്‌ടോപ്പും വെബ് ക്യാമറയും നിര്‍ണായക തെളിവുകളല്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.യുവതിയുടെ മൊഴിയാണ് പ്രധാനം. അവരതില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം തെറ്റയിലിന് രക്ഷയില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Ads By Google

അതേസമയം തെറ്റയിലിനെതിരായ ലൈംഗികരോപണ കേസിലെ നിര്‍ണായക തെളിവുകള്‍ കാണാതായതായി യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

ലാപ്‌ടോപ്പും വെബ് ക്യാമറയും യുവതി കൈമാറയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് യുവതി ഹാജരാക്കിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

നിര്‍ണ്ണായക തെളിവുകള്‍ ലഭിക്കാത്തതോടെ തെറ്റയിലെനെതിരായ കേസന്വേഷണം ഏകദേശം വഴിമുട്ടിയ അവസ്ഥയിലാണ്. അന്വേഷണത്തിന് യുവതിയില്‍ നിന്നും ശരിയായ സഹകരണം ലഭിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു.

അന്വേഷണ സംഘത്തിലെ ഏറ്റവും വിശ്വാസമുളള വനിതാ ഉദ്യോഗസ്ഥയ്ക്ക് തെളിവുകള്‍ കൈമാറാമെന്നാണു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവ നഷ്ടപ്പെട്ടതായി യുവതി പറയുകയായിരുന്നു.

Advertisement