| Sunday, 27th October 2013, 11:27 am

ഡാറ്റാ സെന്റര്‍: സര്‍ക്കാര്‍ അഭിഭാഷകരുടെ മുഖം വികൃതമെന്ന് ജോര്‍ജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ##ഡാറ്റാസെന്റര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ്. സര്‍ക്കാര്‍ അഭിഭാഷകരുടെ മുഖം വികൃതമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

സര്‍ക്കാറിന്റെ പണം അഭിഭാഷകര്‍ പാഴാക്കുകയാണ്. അഭിഭാഷകരുടെ ഈഗോയാണ് കോടതിയില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാറിന്റെ താത്പര്യം സംരക്ഷിക്കുകയല്ല ഇവരുടെ ലക്ഷ്യമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

നാളെ കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകുമെന്നും ജോര്‍ജ് ദല്‍ഹിയില്‍ വ്യക്തമാക്കി.

ഡാറ്റാ സെന്റര്‍ കേസില്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സ്റ്റാന്‍ഡിങ് കൗണ്‍സല്‍  എം.ടി ജോര്‍ജിനെ മാറ്റി അഡ്വക്കറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഉത്തരവിറക്കിയിരുന്നു.

എ.ജിയുമായുള്ള അഭിപ്രായ ഭിന്നതെയെ തുടര്‍ന്നാണ് ജോര്‍ജിനെ മാറ്റിയത്.

തന്നെ മാറ്റിയ നടപടി നിയമപരമല്ലെന്ന് അഡ്വ. എം.ടി ജോര്‍ജ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ചയാണ് ഡാറ്റാ സെന്റര്‍ കേസ് പരിഗണിക്കുന്നത്.

നാളെ സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയാണ് സുപ്രീംകോടതിയില്‍ ഹാജരാകുക. മുഖ്യമന്ത്രി ഇടപെട്ടാണ് ഗിരിയെ തിരികേ കൊണ്ടുവന്നത്.

അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വി. ഗിരി മാറി നിന്നിരുന്നു. എ.ജിക്ക് വേണ്ടി കെ.കെ വേണുഗോപാലും ഹാജരാകും.

Latest Stories

We use cookies to give you the best possible experience. Learn more