എഡിറ്റര്‍
എഡിറ്റര്‍
ഒഴിവു ദിവസത്തെ കളി ഓണ്‍ലൈനില്‍
എഡിറ്റര്‍
Wednesday 10th August 2016 11:39am

ozhivu1

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘ഒഴിവു ദിവസത്തെ കളി’ ഓണ്‍ലൈനില്‍ പുറത്തിറങ്ങുന്നു. റീല്‍മങ്കില്‍ ആഗസ്ത് 10 ന് റിലീസ് ചെയ്യും. ആഗസ്ത് 10 മുതല്‍ 15 വരെ മാത്രമേ സൈറ്റില്‍ ചിത്രം ലഭ്യമാവുകയുള്ളൂ.

മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് അഗസ്ത് 10 ന് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റും.ഒരിക്കല്‍ ഡൗണ്‍ ലോഡ് ചെയ്താല്‍ എത്ര തവണ വേണമെങ്കിലും കാണാവുന്നതാണ്.720 ക്വാളിറ്റി ഡൌണ്‍ ലോഡിന് ഡിസ്‌ക്കൌണ്ട് നിരക്ക് 2.6 ഡോളറും,1080 ക്വാളിറ്റി ഡൗണ്‍ ലോഡിന് 4.2 ഡോളറുമാണ് നല്‍കേണ്ടത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച ചിത്രത്തിന് തിയേറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ആഷിഖ് അബുവായിരുന്നു പ്രേക്ഷകര്‍ക്കായി ചിത്രം തിയേറ്ററിലെത്തിച്ചിരുന്നത്.

Advertisement