എഡിറ്റര്‍
എഡിറ്റര്‍
സൂകിയ്ക്ക് നല്‍കിയ ബഹുമതി പിന്‍വലിക്കാന്‍ ഓക്‌സ്‌ഫോഡ് തീരുമാനം
എഡിറ്റര്‍
Tuesday 3rd October 2017 10:59pm

 

ലണ്ടന്‍: റോഹിങ്ക്യന്‍ മുസ്‌ലിങ്ങളോടുള്ള നിലപാടില്‍ പ്രതിഷേധിച്ച് ഓങ്‌സാന്‍ സൂകിക്ക് ആദരസൂചകമായി നല്‍കിയ ‘ഫ്രീഡം ഓഫ് ഓക്‌സ്‌ഫോഡ്’ ബഹുമതി തിരിച്ചെടുക്കാന്‍ തീരുമാനം. സൂകിയുടെ ജനാധിപത്യ പോരാട്ടങ്ങള്‍ മാനിച്ച് ഓക്‌സ്‌ഫോഡ് സിറ്റി കൗണ്‍സില്‍ 1997ല്‍ സമ്മാനിച്ച പുരസ്‌കാരമാണ് ആണ് തിരിച്ചെടുക്കുന്നത്.

നവംബര്‍ 27 ന് ബഹുമതി പിന്‍വലിച്ച തീരുമാനം പ്രാബല്യത്തില്‍ വരും. കൗണ്‍സില്‍ ഏകപക്ഷീയമാണ് തീരുമാനമെടുത്തത്. ബഹുമതി സൂകി അര്‍ഹിക്കുന്നില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തി.


Also Read: യൂബര്‍ ടാക്‌സി ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; സത്യമറിയാതെയാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് യുവതി


അഭൂതപൂര്‍വമായ നടപടിയെന്നായിരുന്നു കൗണ്‍സിലിന്റെ മേധാവി ബോബ് പ്രിന്‍സ് പ്രമേയമവതരിപ്പിക്കവേ പറഞ്ഞത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനര്‍ഹയായ സൂകിക്ക് ഓക്‌സ്‌ഫോഡ് സിറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. 1964 മുതല്‍ 1967 വരെ ഓക്‌സ്‌ഫോഡിലെ സന്റെ ഹ്യൂഗ്‌സ് കോളേജിലായിരുന്നു സൂകി പഠിച്ചിരുന്നത്.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുടെ കൂട്ടക്കുരുതിയില്‍ മൗനം പാലിക്കുകയും സൈന്യത്തിന്റെ നടപടിയെ പിന്തുണയ്ക്കുകയും ചെയ്ത സൂകിയുടെ നിലപാട് കടുത്ത വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. നൊബേല്‍ സമ്മാനം തിരിച്ചെടുക്കണമെന്നും പല കോണില്‍നിന്നും ആവശ്യമുയര്‍ന്നിരുന്നു.

Advertisement