എഡിറ്റര്‍
എഡിറ്റര്‍
നികുതിപ്പണം ഉപയോഗിച്ച് അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല; ബി.ജെ.പിക്കെതിരെ അസദുദ്ദീന്‍ ഒവൈസി
എഡിറ്റര്‍
Tuesday 17th October 2017 10:47am

ന്യൂദല്‍ഹി: ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് അയോധ്യയില്‍ രാമക്ഷേത്രം പണിയാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഒരുതരത്തിലും നല്ലതല്ലെന്ന് ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീന്‍ ഒവൈസി.


Dont Miss ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും പട്ടാളഭരണവും ഏകാധിപത്യത്തെയും അനുകൂലിക്കുന്നതായി സര്‍വ്വേ ഫലം


അയോധ്യയില്‍ 100 മീറ്റര്‍ അടി ഉയരമുള്ള രാമപ്രതിമ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയായിരുന്നു ഒവൈസിയുടെ പരാമര്‍ശം. മതവുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി നികുതിപണം ഉപയോഗിക്കരുതെന്ന സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് യു.പിയില്‍ സര്‍ക്കാര്‍ നടത്താന്‍ പോകുന്നതെന്നും ഒവൈസി പറഞ്ഞു.

ഗുജറാത്ത് കലാപസമയത്ത് തകര്‍ന്ന അമ്പലങ്ങളും പള്ളികളും ജനങ്ങളുടെ പണം ഉപയോഗിച്ച് പുനരുദ്ധാരണം നടത്തേണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഗുജറാത്ത് ഹൈക്കോടതിയുടെ തീരുമാനം മരവിപ്പിച്ചായിരുന്നു സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. പിന്നെ എങ്ങനെയാണ് യോഗി സര്‍ക്കാര്‍ നികുതിദായകരുടെ പണം ഉപയോഗിച്ച് അയോധ്യയില്‍ 100 അടിയുടെ രാമപ്രതിമ പണിയുകയെന്നും ഒവൈസി ചോദിച്ചു.

ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും സ്വന്തം പിതാവിനെ തടങ്കലില്‍ പാര്‍പ്പിച്ച വഞ്ചകനാണ് താജ്മഹലിന്റെ നിര്‍മാതാവായ ഷാജഹാനെന്നും പറഞ്ഞ ബി.ജെ.പി എം.എല്‍.എ സംഗീത് സോമിനെതിരെയും ഒവൈസി രംഗത്തെത്തി.

താജ്മഹലിന്റെ പൈതൃകഘടനയ്‌ക്കെതിരെ യുനെസ്‌കോയെ സമീപിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്. അതുപോലെ തന്നെ ഒറ്റുകാര്‍ പണിയിച്ച ചെങ്കോട്ടയില്‍ ഇന്ത്യന്‍ പതാകയുയര്‍ത്താന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് താങ്കള്‍ക്ക് ആവശ്യപ്പെടാമെന്നും ഒവൈസി പരിഹസിച്ചു.

ബി.ജെ.പി തൊഴിലില്ലായ്മയയും ജി.എസ്.ടി പ്രശ്‌നങ്ങളും മറച്ചുവെച്ച് തെരഞ്ഞെടുപ്പിന് മുന്‍പായി സമൂഹത്തെ ധ്രുവീകരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.

Advertisement