എഡിറ്റര്‍
എഡിറ്റര്‍
ഇരുനൂറില്‍ അധികം സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോരുന്നു
എഡിറ്റര്‍
Sunday 19th November 2017 3:43pm

 

 

ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനായി ഗവണ്‍മെന്റ് എര്‍പ്പെടുത്തിയിരിക്കുന്ന എകീകൃത തിരിച്ചറിയല്‍ രേഖയായ ആധാറില്‍ നിന്നും വിവരങ്ങള്‍ ചോരുന്നതായി കണ്ടെത്തി. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വെബ്സൈറ്റുകളില്‍ നിന്നും പരസ്യമാക്കപ്പെടുന്നതായി യു.ഐ.ഡി.എയാണ് കണ്ടെത്തിയത്. എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.


Also Read: സെഞ്ച്വറിയുമായി സഞ്ജു; സൗരാഷ്ട്രക്കെതിരെ കേരളം മികച്ച നിലയില്‍


ആധാര്‍ വിവരങ്ങള്‍ തങ്ങള്‍ വഴി പരസ്യമാക്കപ്പെട്ടിട്ടില്ലെന്നാണ് യു.ഐ.ഡി.എ പക്ഷം പറയുന്നത്. സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഇരുന്നൂറിലധികം സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളത്.

ആധാര്‍ ഉള്ളവരുടെ പേര്, മേല്‍വിലാസം എന്നിവയടങ്ങിയ അടിസ്ഥാന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് വിവരങ്ങള്‍ പുറത്തായ വിവരം അറിയുന്നത്. രാജ്യത്തെ എകീകൃത തിരിച്ചറിയല്‍ കാര്‍ഡായ ആധാര്‍ നല്‍കുന്നത് യു.ഐ.ഡി.എ അതോറിറ്റിയാണ്.

എല്ലാത്തരം സേവനങ്ങളും ആധാറിന്റെ പരിധിയിലാക്കാന്‍ സര്‍ക്കാര്‍ നീക്കം നല്‍കുന്നതിനിടെയാണ് വിവരങ്ങള്‍ ചോര്‍ന്നത്. എന്നാല്‍, യു.ഐ.ഡി.എ വെബ്സൈറ്റില്‍ നിന്ന് വിവരങ്ങള്‍ ചോരാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

Advertisement