എഡിറ്റര്‍
എഡിറ്റര്‍
മല്ല്യയെ പാര്‍പ്പിക്കാന്‍ അജ്മല്‍ കസബിന്റെ സെല്‍ തയ്യാറെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
എഡിറ്റര്‍
Tuesday 17th October 2017 7:39pm


മുംബൈ: വിജയ്മല്ല്യയെ പാര്‍പ്പിക്കാന്‍ അജ്മല്‍ കസബിന് വേണ്ടി നിര്‍മിച്ച സെല്‍ തയ്യാറെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ആര്‍തര്‍ റോഡ് ജയിലില്‍ കസബിന് വേണ്ടി പ്രത്യേകമായി നിര്‍മിച്ചിരുന്ന പന്ത്രാണ്ടാം യൂണിറ്റ് സെല്ലാണ് കസബിന് വേണ്ടി ഒരുക്കിയതെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

സെല്ലിന്റെ 12 ചിത്രങ്ങളും റിപ്പോര്‍ട്ടും ജയിലധികൃതര്‍ കേന്ദ്ര സര്‍ക്കാരിന് അയച്ചിരിക്കുകയാണ്. മല്ല്യയ്ക്ക് വേണമെങ്കില്‍ പ്രത്യേകം യൂറോപ്യന്‍ ടോയ്‌ലറ്റുകളും നിര്‍മിക്കാമെന്നും ജയിലധികൃതര്‍ പറഞ്ഞു.

ഇന്ത്യയിലെ ജയിലുകള്‍ താമസ യോഗ്യമല്ലെന്ന് വിജയ്മല്ല്യ നേരത്തെ പറഞ്ഞിരുന്നു.


Read more:   ‘ഇതാണ് മലയാളീസ്’; മലയാളികളുടെ കൂളിംഗ് ഗ്ലാസ് പ്രതിഷേധം ദേശീയ മാധ്യമങ്ങളിലും നിറയുന്നു; ട്രോളുകളും പോസ്റ്റുകളും നാഷണല്‍ ഹിറ്റ്


മല്ല്യയെ നാടുകടത്തണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയില്‍ ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് മല്ല്യയുടെ അഭിഭാഷകന്‍ യു.കെ കോടതിയില്‍ പറഞ്ഞിരുന്നു. മല്ല്യയക്ക് പ്രത്യേക പരിചരണം ആവശ്യമുണ്ട്. ഡയബറ്റിക്കായത് കൊണ്ട് വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണമെന്നും ഇന്ത്യന്‍ ജയിലുകളില്‍ നല്ല ടോയ്‌ലറ്റ് സൗകര്യമില്ലെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ജയിലധികൃതരുടെ റിപ്പോര്‍ട്ട് മല്ല്യയുടെ നാടുകടത്തല്‍ നടപടികളുടെ സമയത്ത് ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യൂണിറ്റ് 12 ജയിലില്‍ 12 പേരെ താമസിപ്പിക്കാനുള്ള സൗകര്യമുണ്ട്. നിലവില്‍ എന്‍.സി.പി നേതാവ് ഛഗന്‍ ഭൂജ്പാല്‍ ബന്ധുവായ പങ്കജ്, ഷീനബോറ വധക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി എന്നിവരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Advertisement