Administrator
Administrator
ഉസാമ: ഫേസ് ബുക്ക് ചര്‍ച്ചകള്‍
Administrator
Tuesday 3rd May 2011 1:43pm

bin-ladenഒസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഇന്റര്‍നെറ്റ് ലോകം ഒസാമയെക്കുറിച്ചുളള ചര്‍ച്ചകളും തുടങ്ങി. ഒസാമയുടെ മത തീവ്രവാദം, അമേരിക്കക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ചകള്‍ ഏറെയും. ഫേസ്ബുക്കിലാണ് ഇതെക്കുറിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നത്. ഫേസ്ബുക്കിലെ അഭിപ്രായങ്ങളില്‍ ചിലത് താഴെ…

മേരി ലില്ലി:

ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു എന്നൊക്കെ വാര്‍ത്ത കാണുന്നു. സംഗതി ഉള്ളത് തന്നെ…..? അമേരിക്ക ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു എന്ന് പറഞ്ഞാലും മൃതദേഹം കാണാതെ ഞാന്‍ വിശ്വസിക്കില്ല……:)

മഷര്‍ശാ ഇബ്‌റാഹിം:

ലാദിന്റെ മൃതദേഹം കടലില്‍ ഒഴുക്കുമെന്നു യാങ്കി, അദ്ദേഹത്തിന്റെ അനുയായികള്‍ ആ മൃതദേഹത്തെ പൂജിക്കാതിരിക്കാന്‍ ആണത്രേ അത.്
ലാദിന്റെ മൃദ ദേഹം കടലില്‍ ഒഴുക്കുന്നത് പരസ്യമായിട്ടാകുമോ? ലാദന്റെ മൃദ ദേഹത്തിന്റെ ഫോട്ടോ വെളിയില്‍ വിടുമോ അമേരിക്ക യാങ്കി പറയുന്നത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങുന്നവര്‍ ഒന്ന് മനസ്സിലാക്കൂ ഈ പറയുന്നത് അമേരിക്കയാണ്. നുണകളുടെ അപ്പോസ്തലമാര്‍. അത് മറക്കരുത് !!!വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തത് ലാദിന്‍ ആണെന്ന് പറയാന്‍ മടികാണിക്കാത്ത അത്ര വരും അവരുടെ നുണ പറയാനുള്ള കഴിവ്

ഈന്‍ക്വിലാബ് മക്കള്‍:

ബിന്‍ ലാദന്‍ കൊല്ലപ്പെടുമ്പോള്‍……….

അമേരിക്കയുടെ മനുഷ്യത്വമുഖമെന്ന് പ്രഖ്യാപിക്കുന്ന ഒബാമ ഏറ്റവും സൂത്രശാലിയും കൌശലക്കാരനുമാണു…

യുദ്ധതന്ത്രങ്ങളില്‍ അയാള്‍ പയറ്റുന്ന സൂത്രം വരാനിരിക്കുന്ന കാലത്തിനു മാത്രമേ മനസ്സിലാവൂ…

കമ്മ്യൂണിസ്റ്റുകള്‍ക്ക് ചോദിക്കാനുള്ളത്,

ഇവരെ സൃഷ്ടിച്ച് വളര്‍ത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യണം..?

സാമ്രാജ്യത്വം ലോകത്തിനോട് ചെയ്യുന്ന തീവ്രവാദത്തിനു എന്താണു അവര്‍ക്ക് പറയാനുള്ളത്…?

നൗഷാദ് ഖാന്‍ ശാഹ്

Obama യും Osamabയും തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസമേയുള്ളൂ ! ഒരാള്‍ ഒളിവില്‍ ഇരുന്നു ചെയ്യുന്ന ‘കൃത്യം’, മറ്റെയാള്‍ പരസ്യമായി ചെയ്യുന്നു എന്ന് മാത്രം !!

പ്രശാന്ത് .എസ്. സാരംഗധരന്‍:

റെഡ് ഇന്ത്യന്‍ മഹാസംസ്‌കാരത്തെ നിഷ്‌റൂരമായ കൂട്ടകൊലകളിലൂടെ ചരിത്രത്തില്‍ നിന്നുതന്നെ ഉന്മൂലനം ചെയ്ത യൂറോപ്പ്യന്‍ ക്രിമിനലുകളുടെ യദാര്‍ത്ഥ പിന്മുറക്കാര്‍.

യുദ്ധത്തില്‍ തോറ്റുക്കഴിഞ്ഞുരുന്ന ജപ്പാനില്‍ അണുബോംബ് വര്‍ഷിച്ചു കേമത്തം കാട്ടിയവര്‍.

വിയറ്റ്‌നാമില്‍ 30 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയിട്ടും ആ നാട് കീഴടങ്ങിയില്ല .ഒടുവില്‍ ‘മൈലായി’ എന്ന സ്ഥലത്ത്, സ്ത്രീകളും കുട്ടികളുമടങ്ങുന്ന 347 നിരായുധരെ കൊന്നവര്‍.

ഓരോ ദിവസവും നൂറു കണക്കിന് ”മൈലായി”കള്‍ ഇറാക്കില്‍ നടത്തിയവര്‍.

അബൂഗുറൈബിലും, ഗ്വോണ്ടാനാമോയിലും, ലോകം അറിഞ്ഞിട്ടിലാത്ത മറ്റു സങ്കേതങ്ങളിലും മനുഷ്യരെ അതിനീചമായി പീഡിപ്പിച്ചു കൊല്ലുന്നവര്‍.

കൂട്ട നശീകരണ ആയുധങ്ങള്‍ക്കും ജൈവായുധങ്ങള്‍ക്കും രാസായുധങ്ങള്‍ക്കും എതിരെന്ന് വലിയ വായില്‍ പറയുകയും എന്നിട്ട് ഫല്ലൂജയില്‍ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ച് അരലക്ഷത്തോള്ളം മനുഷ്യരെ കൊന്നവര്‍.
അവസാനം അല്‍ക്വയ്ദ തലവന്‍ ‘ഒസാമ ബിന്‍ ലാദ’നും …

സതീഷ് സൂര്യന്‍:

അയാള്‍ പോരാളികള്‍ക്ക് പിന്‍പറ്റാവുന്ന ഒരു മാതൃകയായിരുന്നില്ല. മനുഷ്യരാശിയ്ക്ക് യാതൊരു നിലയ്ക്കും യോജിക്കാവുന്ന പ്രത്യയശാസ്ത്രധാരണകളില്‍ ഊന്നിനിന്നുമല്ലായിരുന്നു ആ പോരാട്ടം. എന്നാലും അയാള്‍ പോരാടി. നട്ടെല്ലു പണയം വെച്ച അനേകകോടി മനുഷ്യര്‍ക്കിടയില്‍ നട്ടെല്ലുള്ളവനായി.

ശ്രീ കുമാര്‍ കരിയാട്:

അയാളുടെ മതരാഷ്ട്രവാദം അസ്വീകാര്യംതന്നെ. പക്ഷേ, ലോകത്തെ ഏറ്റവും വലിയ സാത്താനിക രാജ്യമായ അമേരിക്കക്കെതിരെയുള്ള അയാളുടെ പോരാട്ടത്തില്‍ എവിടെയോ ഒരു ശരി ഉണ്ടായിരുന്നതായി ഞാന്‍ കരുതുന്നു… ഈ ഭീകരമായ ഫോട്ടോ (ലാദന്റെ വെടിയേറ്റ ഫോട്ടോ) കാണിച്ച് അമേരിക്ക നമ്മെ ‘ മിരട്ടുക’യാണ്. മാധ്യമങ്ങള്‍ അമേരിക്കക്ക് വിടുപണി ചെയ്യുന്നു…

നൗഷാദ് കുനിയില്‍:

സാമ്രാജ്യത്വവും, ഭീകരതയും തീര്‍ത്തും മാനവിക വിരുദ്ധമാണ്. മനുഷ്യത്വ വിരുദ്ധത എന്ന പൊതുതത്വത്തില്‍ യോജിക്കുന്നവര്‍ എന്ന നിലയില്‍ അവിശുദ്ധമായ കൂട്ടുകെട്ടില്‍ അവ രണ്ടും ഏര്‍പ്പെടാറുണ്ട്. അങ്കിള്‍സാം ലാദന്റെ മകന്‍ ഉസാമയെ വളര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍, അമേരിക്കന്‍ സാമ്രാജ്യത്വം പിശാചാണ് എന്ന് പ്രചരിപ്പിച്ചിരുന്ന അയാള്‍ തന്നെയല്ലേ അമേരിക്കയുടെ സഹായിയായി പതിറ്റാണ്ടോളം വര്ത്തിച്ചിട്ടുള്ളതും?
ഇപ്പോള്‍ പരസ്പരം കുറ്റപ്പെടുത്തുന്ന സാമ്രാജ്യത്വത്തിന്റെയും, ഭീകരതയുടെയും കാപട്യം ഇവിടെ കാണാം. അത് ചരിത്രത്തില്‍ എവിടെയും കാണുന്നുമുണ്ട്.

സമുദായത്തെ രക്ഷിക്കുവാന്‍ വേണ്ടി വഴിവിട്ട മാര്‍ഗങ്ങള്‍ തേടുന്നവര്‍ യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ അന്തകരാവുകയാണ്. അത്, സാമ്രാജ്യത്ത്വ ശക്തികളുടെ അധിനിവേശത്തിന്റെ വഴികളെ എളുപ്പമാക്കുകയാണ്. അതിരില്ലാത്ത കഷ്ടപ്പാടുകള്‍ നിരപരാധികളായ സമൂഹത്തിനു നല്‍കുകയാണ് ബുദ്ധി ശൂന്യമായ ഈ തീക്കളിയുടെ ഫലം. മതം എന്നത് മരിക്കുവാനും, കൊല്ലുവാനും പഠിപ്പിക്കുവാനുള്ള ഒരു രക്തസാക്ഷി ആദര്‍ശമല്ല; എങ്ങിനെ ജീവിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കുന്ന സമാധാനത്തിന്റെ സന്ദേശമാണ്.

ഉസാമയുടെ മരണം അമേരിക്കക്കാരനെ ആവേശം കൊള്ളിക്കുന്നുണ്ട്. പക്ഷെ, ബിന്‍ ലാദിന്‍ എന്ന ഭീകരത 9 /11 ന് മാത്രം പ്രത്യക്ഷപ്പെട്ട ധൂമകേതു അല്ലെന്നും, അതിനും വര്‍ഷങ്ങള്‍ക്കു മുന്‍പേ അയാള്‍ ഉണ്ടായിരുന്നുവെന്നും, വൈറ്റ് ഹൌസിലെ സന്ദേശവാഹകര്‍ അയാളോടൊപ്പം ഉണ്ടായിരുന്നുവെന്നും അമേരിക്കക്കാരന്‍ മനസ്സിലാക്കിയില്ലെങ്കില്‍ അയാളുടെ ചരിത്ര ബോധത്തില്‍ സഹതപിക്കാതെ നിവൃത്തിയില്ല.

വാളെടുത്തവന്‍ വാളാലേ എന്നത് ഒരു നാണയത്തിന്റെ ഒരു വശത്തിന് മാത്രം ബാധകമായ പ്രകൃതിനിയമമല്ല.

രവി വര്‍മ്മ:

ഇലെക്ഷന്‍ ആയപ്പോള്‍ വീണ്ടും ലാദന്‍ സ്ടന്റ്‌റ്. ഭീതി പരത്തുക, ജയിക്കുക, എന്നിട്ട് വീണ്ടും ഉണ്ടാക്കും ഒരു ലാദനെ … ഏതായാലും ഇന്ന് ലോക പോലീസിനു കൊല്ലാനെ കഴിയു. ആയുധമേ കയ്യിലുള്ളു . കാശില്ല . അതും കഴിയാറായി . ഇനി യു എസ ക്രിമിനലുകള്‍ക്ക് ഗതകാലം മനസ്സില്‍ തലോടി കഴിയാം .” ലാദന്‍ പുലാപ്പേടി ” അധികം ഓടില്ല . യു എസ്സിനോട് ദാസ മനോഭാവം ഉള്ള ചിലര്‍ മണ്ടത്തരം പറഞ്ഞുകൊണ്ടേ ഇരിക്കും . ഇന്ത്യക്കാര്‍ മോശം വരില്ല

നൂറു ഗായതി:

എലിയില്ലാതായാല്‍ പൂച്ചയില്ലാതാവില്ല.. പൂച്ചയില്ലാതായാലേ പൂച്ചയില്ലാതാവൂ… കുഞ്ഞുണ്ണി മാഷ്

സിറില്‍ ഡൊമിനിക്:

ബിന്‍ലാദന്റെ ജീവിതം ധന്യമാണ്. ലോകത്തിലാകെ ശ്രദ്ധാകേന്ദ്രമാകാനും, താന്‍ വിശ്വസിച്ച ഒരു തത്വശാസ്ത്രത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കാനും, അമേരിക്ക എന്ന ലോക പോലീസിന്റെ ഉറക്കം 10 വര്‍ഷത്തിലേറെ കെടുത്താനും കഴിഞ്ഞിപ്പോഴാണത്.

ബിന്‍ലാദന്‍ കൊന്നതിന് എണ്ണം പറയാം. അമേരിക്കയുടേത് എണ്ണിത്തീര്‍ക്കാന്‍ കാലം കുറേ പിടിക്കും. ബിന്‍ലാദന്‍ സൃഷ്ടിക്കപ്പെട്ടവനും, അമേരിക്ക സൃഷ്ടികര്‍ത്താവുമാണ്. ബിന്‍ലാദന്‍ തന്റെ ജനതയുടേമേല്‍ നടന്ന അക്രമത്തിന്അല്ലെങ്കില്‍ അക്രമമെന്ന് താന്‍ വിശ്വസിക്കുന്ന ചിലതിന് എതിരെ പട നയിച്ചപ്പോള്‍ അമേരിക്കയാകട്ടെ പണത്തിനും,
അധീശത്വത്തിനും,നിക്ഷിപ്ത താല്പര്യങ്ങള്‍ക്കും വേണ്ടി പടനയിക്കുന്നു.

എല്ലാരാജ്യവും തങ്ങള്‍ പറയുന്നത് അനുസരിക്കണം. ഇല്ലെങ്കില്‍ ആരാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത് തനിക്ക് വഴങ്ങി വണങ്ങി നില്ക്കുന്നവര്‍ക്ക് കൊടുക്കും. പറയാനേറെയുണ്ട്. ഏതു ശരിയെന്ന് കാലം തെളിയിക്കും.

Advertisement