Administrator
Administrator
ബേനസീറിന്റെ വധത്തിനു പിന്നില്‍ ലാദന്‍:പാക് അഭ്യന്തര മന്ത്രി
Administrator
Wednesday 22nd June 2011 8:13pm

benezirമുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിനു പിന്നില്‍ അല്‍ ഖ്വയിദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ ആണെന്ന് പാക് അഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്.

ബേനസീറിന്റെ ഘാതകരെ തിരിച്ചറിഞ്ഞെന്നും അവരില്‍ ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇവരുടെ പേര് വെളിപ്പെടുത്തുമെന്നും മാലിക് പറഞ്ഞു.

2007 ല്‍ റാവല്‍പിണ്ടിയില്‍ ഒരു പാര്‍ട്ടിസമ്മേളനത്തില്‍ പങ്കെടുക്കവേ അക്രമികള്‍ ബേനസീറിനെ വെടിവെച്ച് കൊല്ലുകയായിരിന്നു.

Advertisement