എഡിറ്റര്‍
എഡിറ്റര്‍
അനാഥര്‍ തങ്ങളുടെ ഐഡന്റിറ്റിക്കായി കഷ്ടപ്പെടുന്നു
എഡിറ്റര്‍
Sunday 4th January 2015 12:12pm

idendity-01

ദമാം: സാമൂഹ്യക്ഷേമ വകുപ്പിന്റെ കണക്കനുസരിച്ച് വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാതെ 58 അനാഥരാണ് മക്കയില്‍ ഉള്ളത്. അല്‍ഷാര്‍ഖ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വുദ് ഒരു അനാഥയാണ്. അവള്‍ ഒന്നാം ജന്മദിനം ആഘോഷിച്ചു. എന്നാല്‍ അവള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റോ ദേശീയ ഐഡന്റിറ്റിയോ ഇല്ല. അവളുടെ യഥാര്‍ത്ഥ രക്ഷിതാക്കള്‍ ആരെണെന്നും അറിയില്ല. ഇപ്പോള്‍ അവള്‍ അബ്ദുള്‍ റഹ്മാന്‍ അല്‍- ഘാംദി എന്നയാളുടെയും അവരുടെ ഭാര്യയുടേയും സംരക്ഷണത്തിലാണ്.

‘വുദിന്റെ സംരക്ഷക ആകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവാനായാണ്. പക്ഷേ ഒരു ഐഡന്റിറ്റിയും ഇല്ലാത്ത അവളുടെ ഭാവിക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് പേടി തോന്നുന്നു. അവള്‍ എങ്ങനെ സ്‌കൂളില്‍ പോകും? എങ്ങനെ അവളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും?’ ഘാംദി പറയുന്നു.

തങ്കള്‍ക്ക് കുട്ടികളില്ലാത്തത് കൊണ്ടാണ് അവളെ ദത്തെടുത്തതെന്നും കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

രക്ഷിതാക്കള്‍ ആരാണെന്ന് അറിയാത്ത കുട്ടികള്‍ക്ക് സൗദി പൗരത്വം നല്‍കേണ്ടതില്ലെന്ന തീരുമാനം 2012 ലാണ് സൗദി കൈകൊണ്ടത്. നിയമവകുപ്പിലും ആഭ്യന്തരമന്ത്രാലത്തിലും വിഷയം അവതരിപ്പിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും ഘംദി വ്യക്തമാക്കി.

ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന് മുമ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നുള്ളത് വളരെ ലളിതകരമായിരുന്നെന്നും 2012 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നെന്നും സാമൂഹ്യ ക്ഷേമ വിഭാഗത്തലവന്‍ പറഞ്ഞു.

15 വയസില്‍ മാത്രമായിരിക്കും അവര്‍ക്ക് ദേശീയ ഐഡന്റിറ്റി ലഭിക്കുക.

Advertisement