എഡിറ്റര്‍
എഡിറ്റര്‍
‘മോദി വന്നതൊന്നും ഞാനറിഞ്ഞില്ലേ’ തമിഴ്‌നാട് വനംമന്ത്രിയ്ക്ക് ഇപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തന്നെ
എഡിറ്റര്‍
Sunday 29th October 2017 12:14pm

ചെന്നൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അധികാരത്തില്‍ നിന്നിറങ്ങി മൂന്നുവര്‍ഷമായെങ്കില്‍ തമിഴ്‌നാട്ടിലെ ഒരു മന്ത്രിക്ക് ഇപ്പോഴും അദ്ദേഹം തന്നെ പ്രധാനമന്ത്രി. തമിഴ്‌നാട് വനംമന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനാണ് മന്‍മോഹന്‍ സിങ്ങിനെ ‘ഇപ്പോഴും പ്രധാനമന്ത്രിയാക്കിയത്.’

ഡിണ്ടിഗലില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന് ഈ അബദ്ധം സംഭവിച്ചത്. ‘പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണാനായി ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം ദല്‍ഹിയിലേക്കു യാത്രതിരിച്ചിരുന്നു.’ എന്നായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

ഒക്ടോബര്‍ 12ന് പനീര്‍ശെല്‍വം നരേന്ദ്രമോദിയെ കണ്ടിരുന്നു. താനും മോദിയും രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സന്ദര്‍ശനത്തെക്കുറിച്ച് ഒ.പി.എസ് പറഞ്ഞത്.


Also Read: ദളിത് ശാന്തി യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി യോഗക്ഷേമസഭയും അഖില കേരള ശാന്തി യൂണിയനും


തമിഴ്‌നാട്ടിലെ ഡെങ്കി പ്രതിസന്ധി പരിഹരിക്കാന്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ വെള്ളപ്പൊക്ക ദുരിതം ഉണ്ടായ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഹെലികോപ്ടറില്‍ തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. ഇതിനു തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചതിനുശേഷവും മോദി തമിഴ്‌നാട്ടിലെത്തിയിരുന്നു.

Advertisement